• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, diesel price| തുടർച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

Petrol, diesel price| തുടർച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വില തിരുവനന്തപുരത്തും കുറഞ്ഞ വില എറണാകുളത്തുമാണ്. ഓരോ ജില്ലയിലും ഇന്ധനവില അറിയാം...

Petrol Diesel Price

Petrol Diesel Price

  • Share this:
    ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.52 രൂപയായി തുടരുന്നു. ഡീസൽ വില ലിറ്ററിന് 96.48 രൂപയുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോൾ, ഡീസൽ വില യഥാക്രമം 101.82, 91.98 എന്നിങ്ങനെയാണ്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോളിന് 99.20 രൂപയും ഡീസൽ വില ലിറ്ററിന് 93.52 രൂപയുമാണ്. തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ പെട്രോൾ വില ലിറ്ററിന് മൂന്ന് രൂപ നികുതി കുറച്ചിരുന്നു.

    കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്)





    എറണാകുളം  101.74 രൂപ

    ഇടുക്കി 102.56 രൂപ

    കണ്ണൂർ 101.99 രൂപ

    കാസർഗോഡ് 102.82 രൂപ

    കൊല്ലം 103.09 രൂപ

    കോട്ടയം 102.01 രൂപ

    കോഴിക്കോട് 102.31 രൂപ

    മലപ്പുറം 102.42 രൂപ

    പാലക്കാട് 102.99 രൂപ

    പത്തനംതിട്ട 102.41 രൂപ

    തൃശൂർ 102.15 രൂപ

    തിരുവനന്തപുരം 103.42 രൂപ

    വയനാട് 103.03 രൂപ

    ഓഗസ്റ്റ് 25 ന് പുതുച്ചേരി സർക്കാർ പെട്രോളിയത്തിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) മൂന്ന് ശതമാനം കുറച്ചതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി എൻ.രംഗസാമി എടുത്ത തീരുമാനം ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ അംഗീകരിച്ചതായും ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

    Also Read-ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കാൻ എത്ര നാൾ? ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ട മികച്ച 10 SUVകൾ

    കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് വില നൂറു കടന്നത്. ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡീസലിന് രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിൽ നൂറു കടന്നിട്ടുണ്ട്.

    പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ, രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 13 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.

    Also read: 39.5 ലക്ഷം രൂപയുടെ വാഹനത്തിന് 34 ലക്ഷം രൂപ ചെലവിട്ട് ഇഷ്ട നമ്പർ സ്വന്തമാക്കി; ലക്ഷങ്ങൾ വാരിവിതറി യുവാവ്

    ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കുന്നു. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

    രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
    Published by:Anuraj GR
    First published: