• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| രാജ്യത്തെ ഇന്ധനവില വർധിച്ചോ? ഇന്നത്തെ പെട്രോള്‍-ഡീസൽ നിരക്ക് അറിയാം

Petrol Diesel Price| രാജ്യത്തെ ഇന്ധനവില വർധിച്ചോ? ഇന്നത്തെ പെട്രോള്‍-ഡീസൽ നിരക്ക് അറിയാം

ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വില ചൊവ്വാഴ്ച നേരിയ തോതിൽ ഉയർന്നിരുന്നു

  • Share this:
    രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. അഞ്ചുമാസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. പൊതുമേഖലാ എണ്ണ വിപണന കമ്പനികളാണ് ഇന്ധന വില പുതുക്കുന്നത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം കുറച്ചതിനെത്തുടർന്ന് മെയ് മാസത്തിലാണ് രാജ്യവ്യാപകമായി ഇന്ധന വിലയിൽ ഏറ്റവും അവസാനം മാറ്റമുണ്ടായത്.

    ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വില ചൊവ്വാഴ്ച നേരിയ തോതിൽ ഉയർന്നിരുന്നു. ദ്രുഷ്ബ ഓയിൽ പൈപ്പ് ലൈൻ വഴി ഹംഗറിയിലേക്കുള്ള എണ്ണ വിതരണം നിർത്തിവച്ചതിന് പിന്നാലെയാണ് വില വർധനവ്. ആഗോളതലത്തിൽ വിലയിൽ നേരിയ വർധനവുണ്ടായെങ്കിലും രാജ്യത്തെ പെട്രോൾ, ഡീസല്‍ വിലയെ ഇത് ബാധിച്ചിട്ടില്ല.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ 2022 നവംബർ 16ലെ പെട്രോൾ ഡീസൽ വില-

    നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 90.08 രൂപ

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

    ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ, ഡീസൽ ലിറ്ററിന് 93.90 രൂപ.

    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 94.10 രൂപ.

    ഫരീദാബാദ്: പെട്രോൾ ലിറ്ററിന് 97.49 രൂപ, ഡീസൽ ലിറ്ററിന് 90.35 രൂപ.

    മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ.

    പട്‌ന: പെട്രോൾ ലിറ്ററിന് 107.46 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

    ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ.

    ചണ്ഡീഗഡ്: പെട്രോൾ- ലിറ്ററിന് 96.20 രൂപ, ഡീസൽ- ലിറ്ററിന് 84.26 രൂപ.

    ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

    നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വിലകൾ SMS വഴി എങ്ങനെ പരിശോധിക്കാം?

    നിങ്ങളുടെ നഗരം പട്ടികയിൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് പെട്രോൾ, ഡീസൽ വിലകൾ പരിശോധിക്കാം. നിങ്ങളുടെ മൊബൈലിൽ നിന്ന് നിങ്ങളുടെ സിറ്റി കോഡ് സഹിതം 9224992249 എന്ന നമ്പറിലേക്ക് ഒരു സന്ദേശം അയച്ചാൽ മതി. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റിൽ സിറ്റി കോഡുകൾ ലഭ്യമാണ്.
    Published by:Jayesh Krishnan
    First published: