നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ, ഡീസൽ വില കുറഞ്ഞു; ഇന്ധനവില മാറുന്നത് 24 ദിവസത്തിനുശേഷം

  Petrol Diesel Price| പെട്രോൾ, ഡീസൽ വില കുറഞ്ഞു; ഇന്ധനവില മാറുന്നത് 24 ദിവസത്തിനുശേഷം

  Petrol Price Today 24 March 2021 Updates: ഏറ്റവും അവസാനമായി ഇന്ധന വിലയിൽ വർധനവുണ്ടായത് ഫെബ്രുവരി 27നാണ്.

  petrol diesal price

  petrol diesal price

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. ഈ വർഷം ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് രാജ്യത്തും വിലയിൽ കുറവുണ്ടായത്. വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായത്.

   ഏറ്റവും അവസാനമായി ഇന്ധന വിലയിൽ വർധനവുണ്ടായത് ഫെബ്രുവരി 27നാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസസലിന് 15 പൈസയുമാണ് അന്ന് വർധിച്ചത്. ഈ വർഷം ആദ്യ രണ്ടുമാസം മാത്രം പെട്രോളിന് ലിറ്ററിന് 4.87 രൂപയും ഡീസലിന് 4.99 രൂപയുമാണ് വർധിച്ചത്.

   ഇന്ധനവില ദിവസവും രാവിലെ ആറു മണിക്കാണ് പുതുക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിലെ നിരക്ക് പ്രകാരം ബുധനാഴ്ച ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 90.99 രൂപയാണ്. ഡീസലിന് 81.30 രൂപയും. മുംബൈയിൽ പെട്രോളിന് 97.40 രൂപയും ഡ‍ീസലിന് 88.42 രൂപയുമാണ്.

   ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്. കാരണം ചരക്ക് കൂലിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളാണ്.

   മാർച്ച് 24ന് രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

   തിരുവനന്തപുരം -92.87/  87.35

   ശ്രീ ഗംഗാനഗർ -101.65 / 93.60

   ന്യൂഡൽഹി - 90.99/ 81.30

   മുംബൈ- 97.40/ 88.42

   കൊൽക്കത്ത- 91.18/ 84.18

   ചെന്നൈ- 92.95/ 86.29

   ബെംഗളൂരു- 94.04 /86.21

   ഹൈദരാബാദ്- 94.61 / 88.67

   പട്ന - 93.31 / 86.55

   ജയ്പൂർ- 97.53/ 89.82

   ലഖ്നൗ -89.18/  81.70

   Source: Indian Oil Corporation

   കൊറോണ വൈറസ് രോഗം (കോവിഡ് -19) വർദ്ധിച്ചതും യൂറോപ്പിലെ പല രാജ്യങ്ങളിലും കുത്തിവയ്പ്പുകളുടെ വേഗത കുറഞ്ഞതുമാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിയാൻ കാരണമെന്ന് വാർത്താ ഏജൻസിയാ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബ്രെന്റ് വില ബാരലിന് 62 ഡോളറാണ് വ്യാപാരം നടന്നത്. മാർച്ച് 11 ലെ ഏറ്റവും ഉയർന്ന നിരക്കായ ബാരലിന് 7.50 ഡോളർ ( 10 ശതമാനം) കുറഞ്ഞു. നവംബർ മുതൽ കോവിഡ് വാക്സിനേഷന്റെ പുരോഗതി കാരണം ബ്രെന്റ് വില കഴിഞ്ഞ നാല് മാസമായി ഉയർന്നു. വിലകൾ ബാരലിന് 32 ഡോളർ വരെ വർധിച്ചു.

   English Summary: After remaining unchanged for 24 days, prices of petrol and diesel were reduced by 18 paise per litre and diesel by 17 paise a litre by oil marketing companies on Wednesday. fuel prices were last revised on February 27, 2021, when petrol prices were increased by 24 paise per litre and diesel prices went up by 15 paise. In the first two months of this year only, petrol prices were increased by Rs 4.87 per litre and diesel rates have been raised by Rs 4.99.
   Published by:Rajesh V
   First published:
   )}