• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഇന്ധനവിലയിൽ പുതിയ മാറ്റം എപ്പോൾ? വോട്ടെണ്ണല്‍ ദിനത്തിലെ നിരക്കുകൾ

Fuel Price | ഇന്ധനവിലയിൽ പുതിയ മാറ്റം എപ്പോൾ? വോട്ടെണ്ണല്‍ ദിനത്തിലെ നിരക്കുകൾ

ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു

fuel price

fuel price

  • Share this:
    ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം എത്തുമ്പോഴും ഇന്ധനവിലയില്‍(Fuel Price) മാറ്റമില്ല. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍, ചെന്നൈയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. നോയിഡ, ഗുരുഗ്രാം, ലഖ്‌നൗ, പട്‌ന എന്നിവിടങ്ങളിലും ഇന്ധനവിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്.

    അടുത്ത ഏതാനും ദിവസങ്ങളില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചേക്കും എന്നായിരുന്നു സൂചനകള്‍. അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളറിന് മുകളില്‍ കുതിച്ചുയരുകയും, തെരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ നാല് മാസമായി ആഭ്യന്തര വില സ്ഥിരത പുലര്‍ത്തുകയും ചെയ്തതോടെ എണ്ണ വിപണന കമ്പനികള്‍ (ഒ.എം.സി.) സമ്മര്‍ദ്ദത്തിലാണ്.

    ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്ധന വില സംബന്ധിച്ച് എണ്ണ കമ്പനികള്‍ തീരുമാനമെടുക്കുമെന്നും രാജ്യത്ത് അസംസ്‌കൃത എണ്ണയ്ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താത്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
    ഡീസല്‍ - ലിറ്ററിന് 94.14 രൂപ

    2. ഡല്‍ഹി

    പെട്രോള്‍ ലിറ്ററിന് 95.41 രൂപ
    ഡീസല്‍ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോള്‍ ലിറ്ററിന് 101.40 രൂപ
    ഡീസല്‍ - ലിറ്ററിന് 91.43 രൂപ

    4. കൊല്‍ക്കത്ത

    പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
    ഡീസല്‍ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാല്‍

    പെട്രോള്‍ ലിറ്ററിന് 107.23 രൂപ
    ഡീസല്‍ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോള്‍ ലിറ്ററിന് 108.20 രൂപ
    ഡീസല്‍ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോള്‍ ലിറ്ററിന് 100.58 രൂപ
    ഡീസല്‍ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
    ഡീസല്‍ ലിറ്ററിന് 81.29 രൂപ

    9. ലഖ്നൗ

    പെട്രോള്‍ ലിറ്ററിന് 95.28 രൂപ
    ഡീസല്‍ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗര്‍

    പെട്രോള്‍ ലിറ്ററിന് 95.35 രൂപ
    ഡീസല്‍ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോള്‍ ലിറ്ററിന് 106.36 രൂപ
    ഡീസല്‍ - ലിറ്ററിന് 93.47 രൂപ
    Published by:Jayesh Krishnan
    First published: