നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| ഇന്ധനവില കുത്തനെ മേലോട്ട് തന്നെ; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

    Petrol Diesel Price| ഇന്ധനവില കുത്തനെ മേലോട്ട് തന്നെ; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

    തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 13 പൈസയും ഡീസൽ വില 97 രൂപയുമായി.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില കുത്തനെ മേൽപ്പോട്ടേക്ക്. പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു. ഡീസൽ ലിറ്ററിന് 31 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 13 പൈസയും ഡീസൽ വില 97 രൂപയുമായി.

      102 രൂപ 7 പൈസയാണ് കൊച്ചിയിലെ പെട്രോൾ വില. ഡീസൽ വില 95 രൂപ 8 പൈസയായി. കോഴിക്കോട് പെട്രോളിന് 102 രൂപ 34 പൈസയും ഡീസലിന് 95 രൂപ 35പൈസയുമാണ് പുതുക്കിയ വില.
      Also Read-Whatsapp ₹ Payment | വാട്സാപ്പ് വഴിയുള്ള പണം കൈമാറ്റം ഇനി കൂടുതൽ എളുപ്പം; ചാറ്റ് കംപോസിൽ ₹ ചിഹ്നം ഉൾപ്പെടുത്തി

      പ്രകൃതിവാതക വിലയും വർധിപ്പിച്ചു. 62 ശതമാനമാണ് വർധിപ്പിച്ചത്. പ്രകൃതി വാതക വില വർധിപ്പിച്ചതിനാൽ സിഎൻജി വിലയും ഉയരും.

      പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

      സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
      Published by:Naseeba TC
      First published:
      )}