ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില (petrol, diesel price) മാറ്റമില്ലാതെ തുടരുന്നു. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ പെട്രോൾ വില 2022 മാർച്ച് 19-ന് ഉയർന്ന നിലയിൽ തന്നെയാണ്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ ഫലമായി, ക്രൂഡ് ഓയിൽ, ഗ്യാസ് വില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പണപ്പെരുപ്പ സമ്മർദ്ദം വർദ്ധിപ്പിക്കും. തൽഫലമായി, എണ്ണ-വിപണി കോർപ്പറേഷനുകൾ ഇന്ധനവില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ വിദഗ്ധർ.
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 94.14 രൂപയ്ക്കും വാങ്ങാം.
ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയാണ് വില. ചൊവ്വാഴ്ച ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 91.43 രൂപയായിരുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഡീസലിന് 101.56 രൂപയുമാണ്.
ഡൽഹിയിൽ, മറ്റ് മെട്രോകളെ അപേക്ഷിച്ച് ഇന്ധനത്തിന് താരതമ്യേന വില കുറവാണ്. പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു, ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചു.
നേരത്തെ, ഉത്തർപ്രദേശ് ഹരിയാന നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ പെട്രോൾ വില കൂടുതലായിരുന്നു, കേന്ദ്രം ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാരുകൾ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 94.58 രൂപ
ഡീസൽ ലിറ്ററിന് 81.29 രൂപ
9. ലഖ്നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
Summary: Petrol, Diesel prices in India remains static on March 19. Global crude oil price has been on a steady increase and hence retail price of both fuels are expected to shoot in India, anytime. However, the Centre has signalled not to expect a sudden price rise unless oil management companies decide to do so
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.