നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price|ഡീസൽ വിലയും നൂറിലേക്ക്; ഇന്ധനവില ഇന്നും കൂട്ടി

    Petrol Diesel Price|ഡീസൽ വിലയും നൂറിലേക്ക്; ഇന്ധനവില ഇന്നും കൂട്ടി

    പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്.

    petrol diesel price

    petrol diesel price

    • Share this:
      തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ - ഡീസൽ വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 102 രൂപ 45 പൈസ ആയി.

      ഡീസലിന് 95 രൂപ 53 പൈസയാണ് കൊച്ചിയിൽ ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 38 പൈസയായും ഡീസൽ വില 97 രൂപ 45 പൈസയായും വർദ്ധിച്ചു. കോഴിക്കോട് 102 രൂപ 59 പൈസയും ഡീസലിന് 97 രൂപ 75 പൈസയുമാണ് പുതിയ വില.

      ഇന്നലെ ഡീസൽ ലിറ്ററിന് 31 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോൾ വില 104 രൂപ 13 പൈസയും ഡീസൽ വില 97 രൂപയുമായിരുന്നു ഇന്നലെ.

      Also Read-എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് സ്വന്തമാക്കിയെന്ന വാര്‍ത്ത തെറ്റ്; ഡിഐപിഎഎമ്മിന്റെ വിശദീകരണം

      പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

      സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
      Published by:Naseeba TC
      First published:
      )}