നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Prices Today | പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി; പെട്രോൾ വില കോഴിക്കോട്ടും 100 കടന്നു

    Petrol Diesel Prices Today | പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി; പെട്രോൾ വില കോഴിക്കോട്ടും 100 കടന്നു

    സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്.

    petrol disel fuel

    petrol disel fuel

    • Share this:
      തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട് ഞായറാഴ്ചത്തെ വില. സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും, ഡീസലിന് 95.94 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99.73 രൂപയും, ഡീസലിന് 94.28 രൂപയുമായി. അതേസമയം എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പെട്രോൾ വില 100 രൂപ കടന്നു. നേര്യമംഗലത്ത് 100രൂപ 11 പൈസയും കുട്ടമ്ബുഴയില്‍ 100രൂപ 5 പൈസയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില ഈടാക്കുന്നത്.

      രാജ്യത്ത് മറ്റിടങ്ങളിലും പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചു. തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് ഡൽഹിയിലെ പെട്രോൾ ലിറ്ററിന് 99.51 രൂപയിലെത്തി. രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എല്ലാ ദിവസവും മാറ്റം വരുത്തുകയും രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു.

      അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കാൻ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. ഇതുവരെ രാജ്യത്തെ പല നഗരങ്ങളിലും പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. മുംബൈ, ചെന്നൈ, രത്‌നഗിരി, ഔറംഗബാദ്, ജയ്‌സാൽമീർ, ഗംഗനഗർ, ഹൈദരാബാദ്, ലേ, ബൻസ്വര, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, ഗ്വാളിയോർ, ഗുണ്ടൂർ, കാക്കിനട, ചിക്മഗളൂർ, ശിവമോഗ, പട്ന, തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

      രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാർ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കൂടാതെ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ കുറച്ച് പ്രദേശങ്ങളിലും പെട്രോൾ വില 100 കടന്നു. ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോളിന്റെ വില ലിറ്ററിന് 107.43 രൂപയാണ്. രാജ്യത്തു പെട്രോൾ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറിൽ ആണ്.

      പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എല്ലാ ദിവസവും പരിഷ്കരിക്കുകയും അതിനുശേഷം രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലിരുന്ന് എസ്എംഎസ് വഴി നിങ്ങളുടെ അടുത്തുള്ള പെട്രോൾ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾ അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പിയോടൊപ്പം സിറ്റി കോഡും നൽകി 9224992249 ലേക്ക് ഒരു സന്ദേശം അയച്ചാൽ ഇന്ധനവില എസ്എംഎസായി ലഭിക്കും. ഇന്ത്യൻ ഓയിലിന്റെ (ഐ‌ഒ‌സി‌എൽ) ഔദ്യോഗിക വെബ്‌സൈറ്റിൽ സിറ്റി കോഡ് ലഭ്യമാണ്. അതുപോലെ, ബിപി‌സി‌എൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പി ടൈപ്പുചെയ്ത് 9223112222 ലേക്ക് SMS അയയ്ക്കാം. എച്ച്പി‌സി‌എൽ ഉപഭോക്താക്കൾക്ക് 9222201122 ലേക്ക് എച്ച്പിപ്രൈസ് ടൈപ്പുചെയ്ത് എസ്എംഎസ് അയച്ചാലും അതത് ദിവസത്തെ ഇന്ധനവിലയുടെ വിശദാംശങ്ങൾ ലഭ്യമാകും.
      Published by:Anuraj GR
      First published:
      )}