തുടര്‍ച്ചയായ 29-ാം ദിവസവും രാജ്യത്ത് ഇന്ധവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോൾ വില 96.72 രൂപയും മുംബൈയിൽ 111.35 രൂപയുമാണ്, അതേസമയം ഡീസലിന് ഡൽഹിയിൽ ലിറ്ററിന് 89.62 രൂപയും മുംബൈയിൽ 97.28 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അസംസ്കൃത എണ്ണവിലയിലുണ്ടായ ഈ ഇടിവ് ഇന്ത്യക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രത്യേകിച്ച് പെട്രോളും ഡീസലും നഷ്ടത്തിൽ വിൽക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികൾക്ക്. മെയ് 21ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറച്ചു. എന്നിരുന്നാലും, അതിനുശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്ക് സ്ഥിരമായി തുടരുന്നു, പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. മൂന്നാഴ്ചയിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കേന്ദ്രം എക്സൈസ് തീരുവ ഇനത്തില്‍ കുറച്ചത്.
പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനനിരക്ക്
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ ,ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 111.35 രൂപ, ഡീസൽ ലിറ്ററിന് 97.28 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ .ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ , ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ , ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ . ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ , ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ , ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ , ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ , ഡീസൽ ലിറ്ററിന് 92.38 രൂപ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ , ഡീസൽ: ലിറ്ററിന് 96.52 രൂപ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.