നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | വില പിന്നെയും ഉയർന്നു; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റം

  Fuel price | വില പിന്നെയും ഉയർന്നു; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റം

  Petrol diesel prices go up in India again | ഇന്ധനവില രാജ്യത്തെ ഏറ്റവും ഉയർന്ന നിലയിൽ

  petrol diesel price

  petrol diesel price

  • Share this:
   ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധനവില ഇന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഡൽഹി നഗരത്തിൽ പെട്രോൾ, ഡീസൽ വില 35 പൈസ ഉയർന്ന് യഥാക്രമം 106.54 രൂപയും 95.27 രൂപയും ആയി എന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തി.

   മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 112.44 രൂപയും ഡീസലിന് ലിറ്ററിന് 103.26 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 103 രൂപ കടന്നു. നിലവിൽ ഒരു ലിറ്റർ 103.26 രൂപയ്ക്കാണ് വിൽക്കുന്നത്.

   കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 107.12 രൂപയും ഡീസലിന് 98 രൂപയുമാണ്

   നാല് മെട്രോ നഗരങ്ങളിൽ, ഇന്ധന നിരക്ക് ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകൾ വ്യത്യാസപ്പെടുന്നു.

   രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നിലവിൽ ലിറ്ററിന് 100 രൂപ നിരക്കിന് മുകളിലാണെങ്കിലും കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബീഹാർ, കർണാടക, ലഡാക്ക് എന്നിവയുൾപ്പെടെ ഒരു ഡസൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡീസൽ വിലയും ആ നില മറികടന്നു.

   എണ്ണ കമ്പനികൾ ഒരാഴ്ച മുമ്പാണ് ഇന്ധന വില വർദ്ധിപ്പിക്കാൻ ആരംഭിച്ചത്. ഏഴ് ദിവസത്തെ തുടർച്ചയായ വർദ്ധനവിന് ശേഷം ഒക്ടോബർ 12, 13 തീയതികളിൽ വിലവർധന താൽക്കാലികമായി നിർത്തിവച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായ നാലാം ദിവസമാണ് ഇന്ന് വില വർധിപ്പിച്ചത്.   എണ്ണയുടെ ഇറക്കുമതിക്കാരായതിനാൽ ഇന്ത്യ പെട്രോളിനും ഡീസലിനും അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ നിരക്കിലാണ് വിൽക്കുന്നത്.

   അന്താരാഷ്ട്ര എണ്ണവിലയിലെ കുതിച്ചുചാട്ടം പെട്രോളിന് സെപ്തംബർ 28 നും ഡീസലിന് സെപ്റ്റംബർ 24 നും നിരക്കുകളിൽ നിലനിന്ന മൂന്നാഴ്ചത്തെ ഇടവേള അവസാനിപ്പിച്ചു.

   അതിനുശേഷം ഡീസൽ വില ലിറ്ററിന് 5.6 രൂപയും പെട്രോൾ വില ലിറ്ററിന് 4.30 രൂപയും വർദ്ധിച്ചു.

   അതിനുമുമ്പ്, മേയ് 4നും ജൂലൈ 17നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഡീസൽ വില ലിറ്ററിന് 9.14 രൂപ വർദ്ധിച്ചിരുന്നു.

   Summary: Petrol, Diesel prices go up once again. Prices were raised by Rs 35 paise per litre
   Published by:user_57
   First published:
   )}