ന്യൂഡൽഹി/ കൊച്ചി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 95.15 രൂപയും പെട്രോളിന് 108.9 രൂപയുമാണ്. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും ഒറ്റയടിക്ക് 50 രൂപ കൂട്ടിയിരുന്നു.
എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യത. എണ്ണവില വര്‍ദ്ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.
ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വര്‍ദ്ധനക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിനു തയാറെടുക്കുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി കൂടിക്കഴിഞ്ഞു. ഇത് എല്ലാ സാധനങ്ങളുടേയും വില കൂട്ടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ദ്ധനവിനും കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചെലവ് കൂടും.
റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർദ്ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില, ബ്രാക്കറ്റിൽ ഇന്നത്തെ വർധനവ്
ആലപ്പുഴ - 106.37 (+0.87)
കൊച്ചി- 105.89 (+0.87)
വയനാട്- 107.14 (+0.87)
കണ്ണൂർ - 106.15 (+0.88)
കാസർകോട് - 107.12 (+0.87)
കൊല്ലം - 107.36 (+0.87)
കോട്ടയം - 106.41 (+0.88)
കോഴിക്കോട് - 106.19 (+0.87)
മലപ്പുറം - 106.69 (+0.87)
പാലക്കാട് - 107.22 (+0.87)
പത്തനംതിട്ട- 107.01 (+0.87)
തൃശൂർ - 106.55 (+0.87)
തിരുവനന്തപുരം - 108.09 (+0.88)
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസൽ വില, ബ്രാക്കറ്റിൽ ഇന്നത്തെ വർധനവ്
ആലപ്പുഴ- 93.54 (+0.84)
കൊച്ചി- 93.09 (+0.84)
കൽപ്പറ്റ- 94.22 (+0.84)
കണ്ണൂർ - 93.35 (+0.84)
കാസർകോട് - 94.27 (+0.84)
കൊല്ലം - 94.47 (+0.84)
കോട്ടയം- 93.58 (+0.85)
കോഴിക്കോട്- 93.40 (+0.85)
മലപ്പുറം - 93.87 (+0.84)
പാലക്കാട് - 94.34 (+0.85)
പത്തനംതിട്ട - 94.15 (+0.85)
തൃശൂർ - 93.71 (+0.84)
തിരുവനന്തപുരം - 95.15 (+0.84)
(കടപ്പാട്- mypetrolprice.com)
ദേശീയ തലത്തിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.01 രൂപയായി. ഡീസൽ നിരക്ക് ലിറ്ററിന് 88.27 രൂപയിൽ നിന്ന് 86.67 രൂപയായി ഉയർന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.67 രൂപയായും ഡീസൽ ലിറ്ററിന് 95.85 രൂപയായും ഉയർന്നു. കൊൽക്കത്തയിലും ചെന്നൈയിലും പെട്രോളിനും ഡീസലിനും യഥാക്രമം ₹106.34, ചെന്നൈയിൽ ₹91.42, ₹102.91, ₹92.95 എന്നിങ്ങനെയാണ് വില.
ബംഗളൂരുവിൽ ബുധനാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 102.26 രൂപയും 86.58 രൂപയും ആയിരുന്നപ്പോൾ ഗുരുഗ്രാമിൽ പെട്രോളിന് 97.50 രൂപയും ഡീസലിന് 88.72 രൂപയുമാണ്. ഇന്ധന വില വർധന പുനരാരംഭിക്കുന്നത് പണപ്പെരുപ്പത്തെ കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി, ഇത് ഇതിനകം തന്നെ ലക്ഷ്യമിട്ട 6 ശതമാനത്തിന് മുകളിലാണ്.
രാജ്യത്തുടനീളമുള്ള ചില്ലറ വിൽപ്പന വില കുറയ്ക്കുന്നതിനായി കഴിഞ്ഞ വർഷം നവംബർ 3 ന് കേന്ദ്രം പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ കുറക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് ശേഷം ഒമ്പത് സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു.
അന്താരാഷ്ട്ര എണ്ണവില ഈ വർഷം വീണ്ടും ഉയരാൻ തുടങ്ങി, ഈ മാസം ആദ്യം ബാരലിന് 140 ഡോളറിലെത്തി 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചു. ചൊവ്വാഴ്ച ബ്രെന്റ് ബാരലിന് 118.59 യുഎസ് ഡോളറായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today