Petrol-Diesel Price hike | ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് നാലുദിനംകൊണ്ട് കൂടിയത് 2.14 രൂപ

പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടുന്ന നടപടി ആരംഭിച്ചത്.

News18 Malayalam | news18-malayalam
Updated: June 10, 2020, 9:44 AM IST
Petrol-Diesel Price hike | ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് നാലുദിനംകൊണ്ട് കൂടിയത് 2.14 രൂപ
News18 Malayalam
  • Share this:
മുംബൈ: കോവിഡ് പ്രതിസന്ധിയ്ക്കിടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീണ്ടും കൂട്ടി. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധിപ്പിച്ചത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 45 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.14 രൂ​പ​യും ഡീ​സ​ലി​ന് 2.23 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വൻതോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്ത് തുർച്ചയായി പെട്രോൾ-ഡീസൽ വില കൂടുന്നത്. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടുന്ന നടപടി ആരംഭിച്ചത്.

TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
ക​ഴി​ഞ്ഞ 82 ദി​വ​സമായി മാ​റ്റ​മി​ല്ലാ​തെ തു​ട​ർന്ന ഇന്ധനവിലയാണ് നാലുദിവസമായി തുടർച്ചയായി കൂടിയത്. ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​കാ​ശം എണ്ണക്കമ്പനികൾക്ക് നൽകിയതോടെയാണ് തുർച്ചയായ ദിവസങ്ങളിൽ വില നിയന്ത്രണമില്ലാതെ കൂട്ടുന്നത്.

ചൊവ്വാഴ്ച പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 54 പൈ​സ​യും ഡീ​സ​ലി​ന് 58 പൈ​സ​യുമാണ് വ​ര്‍​ധി​പ്പി​ച്ചത്. ഇ​തി​നു മുമ്പാ​യി തി​ങ്ക​ളാ​ഴ്ച പെട്രോളിനും ഡീസലിനും ലി​റ്റ​റി​ന് 60 പൈ​സ വീ​തം കൂ​ട്ടി​യി​രു​ന്നു.
First published: June 10, 2020, 9:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading