• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, diesel prices | കേന്ദ്രം ഇന്ധനങ്ങൾക്കു മേലുള്ള തീരുവ കുറച്ചതിന്റെ 13-ാം നാൾ; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

Petrol, diesel prices | കേന്ദ്രം ഇന്ധനങ്ങൾക്കു മേലുള്ള തീരുവ കുറച്ചതിന്റെ 13-ാം നാൾ; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

petrol diesel prices in India on June 2 2022 | പ്രധാന നഗരങ്ങളിലെ ഇന്ധനവില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കേന്ദ്രം നികുതി വെട്ടിച്ചുരുക്കിയതിന് ശേഷം തുടർച്ചയായ 13-ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel prices) മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില കഴിഞ്ഞ ആഴ്‌ച 105.41 രൂപയിൽ നിന്ന് 96.72 രൂപയായപ്പോൾ ഡീസൽ ലിറ്ററിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയായി. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്. ഈ മാസം ആദ്യം പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില കുത്തനെ ഇടിഞ്ഞത്.

    കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനത്തെത്തുടർന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണ കമ്പനികൾ അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു.

    പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ, എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷം പല സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു.

    ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങി ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ ജൂൺ 2 വ്യാഴാഴ്ചത്തെ പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി

    പെട്രോൾ: ലിറ്ററിന് 96.72 രൂപ

    ഡീസൽ: ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ: ലിറ്ററിന് 111.35 രൂപ

    ഡീസൽ: ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ: ലിറ്ററിന് 106.03 രൂപ

    ഡീസൽ: ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ: ലിറ്ററിന് 102.63 രൂപ

    ഡീസൽ: ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ: ലിറ്ററിന് 108.65 രൂപ

    ഡീസൽ: ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ: ലിറ്ററിന് 109.66 രൂപ

    ഡീസൽ: ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ: ലിറ്ററിന് 101.94 രൂപ

    ഡീസൽ: ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ: ലിറ്ററിന് 96.01 രൂപ

    ഡീസൽ: ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ: ലിറ്ററിന് 96.57 രൂപ

    ഡീസൽ: ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ: ലിറ്ററിന് 96.63 രൂപ

    ഡീസൽ: ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ: ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ

    Summary: Know the rates for petrol and diesel 13 days after the Centre has cut excise duty on
    Published by:user_57
    First published: