ഇന്റർഫേസ് /വാർത്ത /Money / Fuel prices | പെട്രോൾ ലിറ്ററിന് 85 രൂപയ്ക്ക് താഴെ ലഭിക്കുന്ന സ്ഥലം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

Fuel prices | പെട്രോൾ ലിറ്ററിന് 85 രൂപയ്ക്ക് താഴെ ലഭിക്കുന്ന സ്ഥലം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

Petrol Diesel Price

Petrol Diesel Price

പെട്രോൾ ലിറ്ററിന് 82.96 രൂപയ്ക്ക് ലഭിക്കുന്ന സ്ഥലം

  • Share this:

പെട്രോൾ, ഡീസൽ വില (Petrol, Diesel price) രാജ്യമെമ്പാടും മാറ്റമില്ലാതെ തുടരുകയാണ്. എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഏതാനും സംസ്ഥാനങ്ങൾ മറ്റു നികുതികളും കുറച്ചതോടു കൂടി ഇന്ധനവില ഏറെ കുറഞ്ഞിരുന്നു.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 95.41 രൂപയാണ്. അതേസമയം ഡീസൽ നിരക്ക് 86.67 രൂപയായി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർധിത നികുതി കാരണം സംസ്ഥാനങ്ങളിലാകെ നിരക്കുകൾ വ്യത്യാസപ്പെടുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന വ്യാപാരികൾ പങ്കിട്ട വില പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. ഇവിടെ പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞു. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സർക്കാർ നടത്തുന്ന എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം സംഭവിച്ചാൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത് 85 രൂപയ്ക്ക് താഴെ പെട്രോൾ വിൽക്കുന്ന സ്ഥലം പോർട്ട് ബ്ലെയർ ആണ്. ഇവിടെ പെട്രോൾ വില 82.96 രൂപയും ഡീസൽ ലിറ്ററിന് 77.13 രൂപയുമാണ് നിരക്ക്.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

1. മുംബൈ

പെട്രോൾ - ലിറ്ററിന് 109.98 രൂപ

ഡീസൽ - ലിറ്ററിന് 94.14 രൂപ

2. ഡൽഹി

പെട്രോൾ ലിറ്ററിന് 95.41 രൂപ

ഡീസൽ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോൾ ലിറ്ററിന് 101.40 രൂപ

ഡീസൽ - ലിറ്ററിന് 91.43 രൂപ

4. കൊൽക്കത്ത

പെട്രോൾ - ലിറ്ററിന് 104.67 രൂപ

ഡീസൽ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 107.23 രൂപ

ഡീസൽ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 108.20 രൂപ

ഡീസൽ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോൾ ലിറ്ററിന് 100.58 രൂപ

ഡീസൽ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 94.58 രൂപ

ഡീസൽ - ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 95.28 രൂപ

ഡീസൽ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 95.35 രൂപ

ഡീസൽ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 106.36 രൂപ

ഡീസൽ - ലിറ്ററിന് 93.47 രൂപ

Summary: Petrol, Diesel prices in India is unchanged on December 25. Fuel prices have been steady ever since there was a cut in excise duty

First published:

Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today