ഇന്റർഫേസ് /വാർത്ത /Money / Fuel price | നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്ക്; ഇന്നത്തെ വില അറിയാം

Fuel price | നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്ക്; ഇന്നത്തെ വില അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Petrol Diesel prices in major cities as follows | ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 95.41 രൂപയാണ്

  • Share this:

ഡിസംബർ 14 ചൊവ്വാഴ്‌ച പെട്രോൾ, ഡീസൽ വിലകൾ (Petrol, Diesel prices) മാറ്റമില്ലാതെ തുടരുന്നു. നേരത്തെ, ഡൽഹി സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. തൽഫലമായി, രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.56 രൂപ കുറച്ചു.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 95.41 രൂപയാണ്. അതേസമയം ഡീസൽ നിരക്ക് 86.67 രൂപയായി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർധിത നികുതി കാരണം സംസ്ഥാനങ്ങളിലാകെ നിരക്കുകൾ വ്യത്യാസപ്പെടുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സർക്കാർ നടത്തുന്ന എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം സംഭവിച്ചാൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

ദീപാവലിയുടെ തലേന്ന് കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

1. മുംബൈ

പെട്രോൾ - ലിറ്ററിന് 109.98 രൂപ

ഡീസൽ - ലിറ്ററിന് 94.14 രൂപ

2. ഡൽഹി

പെട്രോൾ ലിറ്ററിന് 95.41 രൂപ

ഡീസൽ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോൾ ലിറ്ററിന് 101.40 രൂപ

ഡീസൽ - ലിറ്ററിന് 91.43 രൂപ

4. കൊൽക്കത്ത

പെട്രോൾ - ലിറ്ററിന് 104.67 രൂപ

ഡീസൽ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 107.23 രൂപ

ഡീസൽ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 108.20 രൂപ

ഡീസൽ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോൾ ലിറ്ററിന് 100.58 രൂപ

ഡീസൽ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 94.58 രൂപ

ഡീസൽ - ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 95.28 രൂപ

ഡീസൽ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 95.35 രൂപ

ഡീസൽ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 106.36 രൂപ

ഡീസൽ - ലിറ്ററിന് 93.47 രൂപ

Summary: Petrol, Diesel prices in India remains unchanged on December 14, Tuesday. It has been more than a month since the Centre has slashed excise duty on both petrol and diesel. Check the rates across major cities in India

First published:

Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today