നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിച്ചത് 14 തവണ

  Petrol Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിച്ചത് 14 തവണ

  ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് 14ാം തവണയാണ് വില വർധിപ്പിക്കുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്. അന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.74 രൂപയും ഡീസലിന് 84.67 രൂപയുമാണ്. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.28 രൂപയും ഡീസലിന് 3.90 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.72 രൂപയും ഡീസലിന് 90.99 രൂപയുമാണ്.

   രാജ്യത്തെ മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്ക്. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 99.98 രൂപയും ഡീസലിന് 91.93 രൂപയുമാണ്. പെട്രോൾ വില വരും ദിവസങ്ങളിൽ മുംബൈയിൽ സെഞ്ച്വറി കടക്കുമെന്ന് ഉറപ്പായി. ചെന്നൈയിൽ ഒരു ലിറ്റര്‍ പെട്രോളിന് 95.33 രൂപയും ഡീസലിന് 89.44 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 93.78 രൂപയും ഡീസലിന് 87.51 രൂപയുമാണ്.

   Also Read- എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ മാറ്റം വരുത്തി എസ്ബിഐ

   രാജ്യത്ത് ഇന്ന് പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്നുനിൽക്കുന്നത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ഒരു ലിറ്റർ പെട്രോളിന് 10.4.68 രൂപയും ഡീസലിന് 97.50 രൂപയുമാണ് ഇവിടെ. ചരക്ക് കൂലിയും പ്രാദേശിക നികുതിയും വാറ്റ് നികുതിയും അനുസരിച്ച് ഓരോ നഗരങ്ങളിലെയും പെട്രോൾ, ഡീസൽ വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യാന്തര വിപണിയിലെ എണ്ണ വില, ഡോളർ- രൂപ വിനിമയ നിരക്ക്, നികുതി എന്നിവ കണക്കിലെടുത്ത് ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികൾ ചില്ലറ വിൽപന വില പുതുക്കുന്നത്.

   സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 94.25 / 89.61
   എറണാകുളം- 93.84 / 89.22
   വയനാട്- 94.95 / 90.24
   കാസർഗോഡ് - 94.94/ 90.28
   കണ്ണൂർ- 94.10 / 89.49
   കൊല്ലം - 95.10/ 90.41
   കോട്ടയം- 94.28/ 89.64
   കോഴിക്കോട്- 94.15 / 89.54
   മലപ്പുറം- 94.58/ 89.94
   പാലക്കാട്- 94.98/ 90.29
   പത്തനംതിട്ട- 94.80/ 90.13
   തൃശ്ശൂർ- 94.40/ 89.75
   തിരുവനന്തപുരം- 95.15/ 90.37

   അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ നേരിയ കുറവുണ്ടായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 65.94 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 68.60 ഡോളറാണ്.
   മെയ് നാല് മുതലാണ് ഒരിടവേളക്ക് ശേഷം എണ്ണക്കമ്പനികൾ ഇന്ധന വില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധന വില സർവകാല റെക്കോർഡിലാണ്.

   ഇന്ധന വില വർധനവിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്. ഡീസൽ വില ഉയർന്ന് നിൽക്കുന്നത് ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില വർധനവിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്ത് പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ധന ആവശ്യകത കുറഞ്ഞിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}