• HOME
 • »
 • NEWS
 • »
 • money
 • »
 • Fuel price | പെട്രോൾ, ഡീസൽ വില ഉടനെ കൂടില്ല; കാരണമിതാ

Fuel price | പെട്രോൾ, ഡീസൽ വില ഉടനെ കൂടില്ല; കാരണമിതാ

ഉപഭോക്താക്കൾക്ക് ആശ്വസിക്കാം, എണ്ണവില ഉടനടി ഉയരാൻ സാധ്യതയില്ല

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

 • Share this:
  പെട്രോൾ, ഡീസൽ വിലകളിലെ വർദ്ധനവ് (petrol, diesel price rise) എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന് പ്രതീക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വസിക്കാം. മാർച്ച് 15 ചൊവ്വാഴ്ച അന്താരാഷ്ട്ര എണ്ണവില 100 ഡോളറിന് താഴെ എത്തിയതിനാൽ, പെട്ടെന്നുള്ള ഇന്ധന വില വർദ്ധനവിന് സാധ്യതയുണ്ടാവില്ല. പെട്രോൾ, ഡീസൽ വില നിയന്ത്രണത്തിലാക്കാൻ 'കാലിബ്രേറ്റഡ് ഇടപെടലുകൾ' നടത്താനായി റഷ്യ-ഉക്രെയ്ൻ യുദ്ധവും അതിന്റെ പുരോഗമനവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രം ഉറപ്പുനൽകി.

  ബ്രെന്റ് ക്രൂഡ് ഓയിൽ വില കഴിഞ്ഞയാഴ്ച ബാരലിന് 139 ഡോളറിലെത്തി. 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം വൻതോതിലുള്ള പെട്രോൾ, ഡീസൽ വില വർദ്ധനവിന്റെ ഭയം ഏറെക്കുറെ അനിവാര്യമെന്ന സ്ഥിതിവിശേഷമുണ്ടായി.

  ഉടനടി വെടിനിർത്തലിന്റെ സൂചനകളൊന്നുമില്ലാതെ, റഷ്യ യുക്രെയ്ൻ ആക്രമണം തുടർന്ന പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര എണ്ണവില കുതിച്ചുയർന്ന സാഹചര്യവുമുണ്ടായി. പിന്നീട്, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന കോവിഡ് -19 ന്റെ പുനർവ്യാപനം റിപ്പോർട്ട് ചെയ്തപ്പോൾ, എണ്ണ ആവശ്യകതയിലും വലിയ ആഘാതത്തെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു.

  അസംസ്‌കൃത വസ്തുക്കളുടെ വില 60 ശതമാനത്തിലധികം വർധിച്ചിട്ടും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌.പി.സി.എൽ.) എന്നിവ 131 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം ആദ്യം അവസാനിച്ചതിന് ശേഷം അവർ വില പരിഷ്കരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

  "എണ്ണ വിപണന കമ്പനികൾ ഇന്ധന വിലയിൽ അവരുടെ തീരുമാനങ്ങൾ എടുക്കും, അവർക്ക് അത് താങ്ങാനാകുന്നില്ലെങ്കിൽ അവർ മുന്നോട്ട് പോകും, ​​അവർക്ക് മാർജിനോ കുഷ്യനോ ഇല്ലെങ്കിൽ, അവർ ഉചിതമായ നടപടി കൈക്കൊള്ളും," കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

  ഈ ഘടകങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാധാരണക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സമയങ്ങളിൽ ഇടപെടലുകൾ നടത്തുമെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

  കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത്. എക്‌സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചത് വില സർവകാല റെക്കോഡിലെത്തിയതിന് ശേഷം ആശ്വാസം പകർന്നിരുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി പല സംസ്ഥാന സർക്കാരുകളും ഇന്ധന വിലയിൽ മൂല്യവർധിത നികുതി കുറച്ചിരുന്നു.

  Summary: Consumers may heave a sigh of relief as oil prices are less likely to rise anytime soon. Since crude oil prices dropped below $100 per barrel, Centre is not keen on a sudden rise, until oil management companies take a decision to go for increased prices
  Published by:user_57
  First published: