സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡിസംബർ 28 ന് പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel prices) മാറ്റമില്ല. ചില്ലറ വിൽപന വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് ഇന്ധനവില ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ തുടരുകയാണ്.
നവംബർ 3 ന് പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സർക്കാർ കുറച്ചിരുന്നു. ഇതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി പ്രാദേശിക വിൽപ്പന നികുതിയോ മൂല്യവർധിത നികുതിയോ (വാറ്റ്) വെട്ടിക്കുറച്ചു.
ഡിസംബർ 1 അർദ്ധരാത്രി മുതൽ പെട്രോളിന്റെ വാറ്റ് 30 ൽ നിന്ന് 19.4 ശതമാനമായി കുറച്ച ഡൽഹിയാണ് പട്ടികയിലെ ഏറ്റവും പുതിയത്, നഗരത്തിൽ പെട്രോൾ ഏകദേശം 8 രൂപ കുറച്ച് ലിറ്ററിന് 95.41 രൂപയായി. ഡിസംബർ 28നും അതേ നിരക്ക് തുടർന്നു. ഡൽഹിയിൽ ഡീസൽ വിലയും മാറ്റമില്ലാതെ ലിറ്ററിന് 86.67 രൂപയായി നിലനിൽക്കുന്നു.
മുംബൈയിൽ, നവംബർ 4 ലെ ഇടിവ് പെട്രോൾ വില ലിറ്ററിന് 109.98 രൂപയായി മാറ്റി. ഡീസൽ വില ലിറ്ററിന് 94.14 രൂപയായി നിലനിർത്തി.
കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 104.67 രൂപയിലും 89.79 രൂപയിലും തുടർന്നു.
ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഡീസൽ വിലയും ലിറ്ററിന് 91.43 രൂപയിൽ മാറ്റമില്ലാതെ തുടർന്നു.
ലഡാക്ക്, കർണാടക, പുതുച്ചേരി, ജമ്മു കശ്മീർ, സിക്കിം, മിസോറാം, ഡൽഹി, ഹിമാചൽ പ്രദേശ്, ദാമൻ ദിയു എന്നിവിടങ്ങൾ കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം വാറ്റ് കുറച്ച സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടുന്നു.
ദാദ്ര ആൻഡ് നഗർ ഹവേലി, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, അസം, മധ്യപ്രദേശ്, ത്രിപുര, ഗുജറാത്ത്, നാഗാലാൻഡ്, പഞ്ചാബ്, ഗോവ, മേഘാലയ, ഒഡീഷ, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മണിപ്പൂർ, ആൻഡമാൻ നിക്കോബാർ, ബീഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവയാണ് മറ്റുള്ളവ.
ഇതുവരെ വാറ്റ് കുറച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഭരണത്തിലുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു: മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് എന്നിവയാണ് അവ.
ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടിആർഎസ് നയിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നിവയും വാറ്റ് കുറച്ചിട്ടില്ല.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലാണ് വാറ്റ് വെട്ടിക്കുറച്ചതിന് ശേഷം രാജ്യത്ത് പെട്രോൾ വിലയിലെ ഏറ്റവും വലിയ കുറവ് കണ്ടത്. അതേസമയം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ് ഡീസൽ വിലയിൽ ഏറ്റവും വലിയ കുറവ് ഉണ്ടായത്.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.