നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel prices | ഇന്നത്തെ പെട്രോൾ, ഡീസൽ വില എത്ര? ഏറ്റവും പുതിയ നിരക്കുകൾ

    Fuel prices | ഇന്നത്തെ പെട്രോൾ, ഡീസൽ വില എത്ര? ഏറ്റവും പുതിയ നിരക്കുകൾ

    ഒരുമാസമായി ഇന്ധനവില മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ തുടരുകയാണ്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഡൽഹി ഒഴികെയുള്ള പ്രദേശത്ത് ഡിസംബർ 6 തിങ്കളാഴ്ച പെട്രോൾ, ഡീസൽ (Petrol, Diesel) വില മാറ്റമില്ലാതെ തുടരുന്നു. കേന്ദ്ര സർക്കാർ ഇന്ധനവിലയ്ക്കു മേലുള്ള എക്സൈസ് തീരുവ (excise duty) വെട്ടിക്കുറച്ചിട്ട് ഒരു മാസം തികയുന്നു. നവംബർ മാസത്തിൽ ദീപാവലിയുടെ തലേദിവസമാണ് പെട്രോൾ, ഡീസൽ നിരക്കുകൾ (petrol, diesel prices) കുറച്ചത്. ഈ ഒരുമാസമായി ഇന്ധനവില മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ തുടരുകയാണ്.

      പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ ഡൽഹി സർക്കാർ ബുധനാഴ്ച തീരുമാനിച്ചിരുന്നു. നഗരത്തിൽ ഇന്ധനവില ലിറ്ററിന് എട്ടു രൂപ കുറയ്ക്കുകയുണ്ടായി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഡൽഹി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

      കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ, പെട്രോളിന്റെ വാറ്റ് നിലവിലെ 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറയ്ക്കാൻ തീരുമാനമെടുത്തു. ഇത് ലിറ്ററിന് ഏകദേശം എട്ടു രൂപ കുറയ്ക്കാൻ ഇടയാക്കിയതായി അധികൃതർ പറഞ്ഞു.

      വാറ്റ് വെട്ടിക്കുറച്ചതിന് ശേഷം പെട്രോൾ വില നിലവിലെ ലിറ്ററിന് 103 രൂപയിൽ നിന്ന് 95 രൂപയായി കുറയുമെന്ന് വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

      നേരത്തെ, ഉത്തർപ്രദേശിലെയും ഹരിയാനയിലെയും എൻസിആർ നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ പെട്രോൾ വില കൂടുതലായിരുന്നു, ഇന്ധന വിലയുടെ എക്സൈസ് തീരുവ കേന്ദ്രം കുറച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാരുകൾ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചിരുന്നു.

      സർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസും (NDA) സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

      പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചത് ഇതിനു പിന്നാലെയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പങ്കിട്ട വില വിവര പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. ഇവിടെ പെട്രോൾ വിലയിൽ വാറ്റ് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞതോടെ ഏറ്റവും കൂടുതൽ വിലക്കുറവ് രേഖപ്പെടുത്തി. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.

      ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 94.14 രൂപയ്ക്കും വാങ്ങാം.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയാണ് വില. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 91.43 രൂപയായിരുന്നു.

      കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഡീസലിന് 101.56 രൂപയുമാണ്.

      ഭോപ്പാലിൽ 107.23 രൂപയ്ക്ക് പെട്രോൾ വാങ്ങാം, അതായത് 6.27 രൂപ കുറച്ചു, ഡീസലിന് ലിറ്ററിന് 90.87 രൂപ നൽകണം.



      രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 109.98 രൂപ
      ഡീസൽ - ലിറ്ററിന് 94.14 രൂപ

      2. ഡൽഹി

      പെട്രോൾ ലിറ്ററിന് 95.41 രൂപ
      ഡീസൽ - ലിറ്ററിന് 86.67 രൂപ

      3. ചെന്നൈ

      പെട്രോൾ ലിറ്ററിന് 101.40 രൂപ
      ഡീസൽ - ലിറ്ററിന് 91.43 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 104.67 രൂപ
      ഡീസൽ - ലിറ്ററിന് 89.79 രൂപ

      5. ഭോപ്പാൽ

      പെട്രോൾ ലിറ്ററിന് 107.23 രൂപ
      ഡീസൽ - ലിറ്ററിന് 90.87 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ ലിറ്ററിന് 108.20 രൂപ
      ഡീസൽ - ലിറ്ററിന് 94.62 രൂപ

      7. ബംഗളൂരു

      പെട്രോൾ ലിറ്ററിന് 100.58 രൂപ
      ഡീസൽ - ലിറ്ററിന് 85.01 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 94.58 രൂപ
      ഡീസൽ ലിറ്ററിന് 81.29 രൂപ

      9. ലഖ്‌നൗ

      പെട്രോൾ ലിറ്ററിന് 95.28 രൂപ
      ഡീസൽ - ലിറ്ററിന് 86.80 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ ലിറ്ററിന് 95.35 രൂപ
      ഡീസൽ - ലിറ്ററിന് 89.33 രൂപ

      11. തിരുവനന്തപുരം

      പെട്രോൾ ലിറ്ററിന് 106.36 രൂപ
      ഡീസൽ - ലിറ്ററിന് 93.47 രൂപ
      Published by:user_57
      First published: