നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | വീണ്ടും ഇന്ധന വില കൂടി; പെട്രോള്‍ വില 95 രൂപയിലേക്ക്

  Petrol Diesel Price | വീണ്ടും ഇന്ധന വില കൂടി; പെട്രോള്‍ വില 95 രൂപയിലേക്ക്

  നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്‌.

  petrol diesel price

  petrol diesel price

  • Share this:
   കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്ത് ഇന്ധനവിലയിൽ  വീണ്ടും വര്‍ധന. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോള്‍ വില 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ് ഇന്നത്തെ വില.

   നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്‌. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

   സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്) 

   ജില്ല, പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ

   അലപ്പുഴ ₹ 93.85 ₹ 92.90
   എറണാകുളം ₹ 92.98 ₹ 92.78
   ഇടുക്കി ₹ 94.28 ₹ 94.01
   കണ്ണൂർ ₹ 93.27 ₹ 92.94
   കാസർഗോഡ് ₹ 93.76 ₹ 93.49
   കൊല്ലം ₹ 94.21 ₹ 93.62
   കോട്ടയം ₹ 93.62 ₹ 93.35
   കോഴിക്കോട് ₹ 93.59 ₹ 93.02
   മലപ്പുറം ₹ 93.39 ₹ 93.56
   പാലക്കാട് ₹ 94.09 ₹ 94.14
   പത്തനംതിട്ട ₹ 94.02 ₹ 93.58
    തൃശ്ശൂർ ₹ 93.57 ₹ 93.38
   തിരുവനന്തപുരം ₹ 94.97 ₹ 94.81
   വയനാട് - ₹ 94.27 ₹ 94.04

   രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

   കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

   കഴിഞ്ഞ ആഴ്ച തുടർച്ചയായ 4 ദിവസം പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. ഈ വർഷം തുടക്കത്തിൽ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോർഡിലെത്തി. പിന്നീട് 24 ദിവസം മാറ്റമില്ലാതെ ഇന്ധന വില തുടർന്നു. മാർച്ച് 24നും 25നും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ ചെറിയ കുറവ് വരുത്തി. 15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വിലയിൽ കുറവുണ്ടായി. അതിനുശേഷം 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മെയ് 4 മുതലായിരുന്നു എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്.

   ഫെബ്രുവരി 27നുശേഷം 66 ദിവസമാണ് ഇന്ധന വില വര്‍ധിക്കാതെ തുടർന്നത്. ഈ കാലയളവിൽ പെട്രോളിന് 77 പൈസയും ഡീസലിന് 74 പൈസയുമാണ് എണ്ണ കമ്പനികൾ ആകെ കുറച്ചത്. 2014 ഒക്ടോബർ 19നാണ് വില നിർണയാവകാശം കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയത്.
   Published by:Aneesh Anirudhan
   First published:
   )}