നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| രാജ്യത്ത് പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ ഇന്ധനവില അറിയാം

  Petrol Diesel Price| രാജ്യത്ത് പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ ഇന്ധനവില അറിയാം

  മെയ് നാലിന് ശേഷം 39 തവണയാണ് പെട്രോൾ വില വർധിച്ചത്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: തിങ്കളാഴ്ച ഏറ്റവും ഉയർന്ന നിരക്കിലെത്തിയ പെട്രോൾ, ഡീസൽ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. രാജ്യത്ത് എല്ലായിടത്തും ഇന്ധനവില റെക്കോർഡിലാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.19 രൂപയും ഡീസലിന് 89.72 രൂപയുമാണ്.

   മെയ് നാലിന് ശേഷം 39 തവണയാണ് പെട്രോൾ വില വർധിച്ചത്. പെട്രോളിന് 34 പൈസ കൂടിയപ്പോൾ ഡീസലിന് ഒരിടവേളക്ക് ശേഷമായി ലിറ്ററിന് 16 പൈസ കുറഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷന‍്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നീ പൊതുമേഖലാ എണ്ണ കമ്പനികൾ ഓരോ ദിവസവും രാവിലെ ആറിനാണ് ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്.

   മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടിയ വില മുംബൈയിലാണ്. ചൊവ്വാഴ്ച മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.20 രൂപയാണ്. മെട്രോ നഗരങ്ങളിൽ ആദ്യമായി പെട്രോൾ വില സെഞ്ചുറി അടിച്ചതും മുംബൈയിലാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.92 രൂപയും ഡീസലിന് 94.24 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 101.35 രൂപയും ഡീസലിന് 92.81 രൂപയുമാണ്.

   Also Read- Gold Price Today | കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം

   രാജ്യാന്തര എണ്ണവിലയിലുണ്ടായ മാറ്റമാണ് നിലവിൽ രാജ്യത്തെ ചില്ലറ വിൽപന വിലയെ സ്വാധീനിക്കുന്നത്. ക്രൂഡോയിൽ വില, യാത്രാ- ചരക്കുകൂലി, കേന്ദ്ര- സംസ്ഥാന നികുതികൾ, രൂപ- ഡോളർ വിനിമയ നിരക്ക് എന്നിവയാണ് എണ്ണ വിലയെ സ്വാധീനിക്കുന്നത്. വാറ്റ് നികുതി അനുസരിച്ച് രാജ്യത്ത് ഓരോ സംസ്ഥാനത്തും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജസ്ഥാനിലാണ് ഏറ്റവും അധികം വാറ്റ് നികുതി ഈടാക്കുന്നതാണ്.

   കേരളത്തിലെ പെട്രോൾ വില (ജൂലൈ 13)   കേരളത്തിലെ ഡീസൽ വില (ജൂലൈ 13)   (കടപ്പാട്- മൈപെട്രോൾ.കോം)

   English Summary: Petrol price on Tuesday, July 13 remained unchanged after reaching record high on Monday across the country. Meanwhile,the price of Diesel also remained steady after a slight decrease in its price was observed on the previous day.In the national capital, the retail price of Petrol is Rs 101.19 per litre while the retail price of Diesel for one litre is Rs 89.72. On Monday, the fuel prices were revised for the 39th time since May 4, taking the petrol price in Delhi above Rs 101 per litre-mark. The Diesel prices were decreased by 16 paise and retailed at Rs 89.76 per litre.
   Published by:Rajesh V
   First published:
   )}