നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില

  Fuel price | മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില

  ഒക്ടോബർ 17 -നാണ് അവസാനമായി ഇന്ധനവില പുതുക്കിയത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കുത്തനെയുള്ള ഉയർച്ചയ്ക്ക് ശേഷം മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്നു. അടുപ്പിച്ചുള്ള നാല് ദിവസങ്ങളിലാണ് ഇന്ധനവില ഉയർന്നത്.

   ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) ഒക്ടോബർ 17 -നാണ് അവസാനമായി ഇന്ധനവില പുതുക്കിയത്.

   ഡൽഹിയിൽ, പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 105.84 രൂപയും ലിറ്ററിന് 94.57 രൂപയും ആയിരുന്നു, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

   മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ വില 111.77 രൂപയും ഡീസലിന്റെ വില 102.52 രൂപയുമാണ്.

   പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 106.43 രൂപയും 97.68 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 103.01 രൂപയും ലിറ്ററിന് 98.92 രൂപയും നൽകണം.

   ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 109.53 രൂപയും ഡീസലിന് 100.37 രൂപയും ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 110.09 രൂപയും ഡീസലിന് 103.08 രൂപയുമാണ് വില.

   എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പെട്രോൾ ഇപ്പോൾ ലിറ്ററിന് 100 രൂപയോ അതിൽ കൂടുതലോ ആണ്. ഡീസൽ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ 100-ൽ എത്തി. ബെംഗളൂരു, ദാമൻ, സിൽവസ എന്നിവിടങ്ങളിൽ ഡീസൽ ലിറ്ററിന് 100 രൂപ കടന്നു.   അതേസമയം, രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ധന വില ഉടൻ കുറയാൻ പോകുന്നില്ല എന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് കേന്ദ്ര സർക്കാർ നിരവധി എണ്ണ കയറ്റുമതി രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ പെട്ടെന്നുള്ള ആശ്വാസത്തിന് സാധ്യതയില്ല.

   പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അടുത്തിടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളോട് വില, വിതരണം, എണ്ണ എന്നിവയുടെ ആവശ്യകത യെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി എ.എൻ.ഐ. റിപ്പോർട്ടിൽ പറഞ്ഞു.

   അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ, പെട്രോളിയം മന്ത്രാലയം സൗദി അറേബ്യ, കുവൈത്ത്, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഊർജ്ജ മന്ത്രാലയങ്ങളെ വിളിച്ചിട്ടുണ്ട്.

   എന്നിരുന്നാലും, എണ്ണയുടെ നികുതി കുറയ്ക്കുന്ന വിഷയത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയക്കുഴപ്പം തുടരുകയാണ്.

   "ഇന്ധനവില സംബന്ധിച്ച് ധനമന്ത്രാലയവുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ധനത്തിനുള്ള നികുതിയിളവ് കുറയ്ക്കുന്നത് ധനമന്ത്രാലയത്തിന്റെയും അതത് സംസ്ഥാനങ്ങളുടെയും വിഷയമാണ്," റിപ്പോർട്ട് കൂട്ടിച്ചേർത്തു.

   Summary: After a steep rise for four consecutive days in India, price of petrol and diesel remains unchanged. Petrol has crossed the Rs 110/ per litre mark in major Indian cities recently. However, the Ministry of Petroleum and Natural Gas is in talks with the major oil exporting companies regarding the demand, supply and price concerns
   Published by:user_57
   First published:
   )}