നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel price | നീണ്ട 14 ദിവസങ്ങൾ; ചാഞ്ചാട്ടമില്ലാതെ പെട്രോൾ, ഡീസൽ വില

    Fuel price | നീണ്ട 14 ദിവസങ്ങൾ; ചാഞ്ചാട്ടമില്ലാതെ പെട്രോൾ, ഡീസൽ വില

    Petrol Diesel prices remain static on 14th consecutive day | ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

    പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

    പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

    • Share this:
      തുടർച്ചയായ 14 -ാം ദിവസവും പെട്രോൾ, ഡീസൽ വില രാജ്യമെമ്പാടുമുള്ള മെട്രോ നഗരങ്ങളിൽ സ്ഥിരത നിലനിർത്തി. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.19 രൂപയും ഡീസൽ വില 88.62 രൂപയുമാണ്.

      മുംബൈയിലും ഇന്ധനവില സമാനമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു. പെട്രോൾ വില മാറ്റമില്ലാതെ തുടർന്ന്, ലിറ്ററിന് 107.26 രൂപയായി. മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയിൽ ഡീസൽ വില ലിറ്ററിന് 96.19 രൂപയായി നിലനിന്നു.

      കൊൽക്കത്തയിലും ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.62, 91.71 രൂപ എന്ന നില മാറ്റമില്ലാതെ തുടരുന്നു.

      ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ 98.96 രൂപയ്ക്കു ചില്ലറവിൽപ്പന നടത്തി. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 93.26 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

      ഇന്ത്യ എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയെ 85 ശതമാനത്തോളം ആശ്രയിക്കുന്നു, അതിനാൽ പ്രാദേശിക ഇന്ധന നിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

      അതേസമയം, നിലവിലെ എക്സൈസ് തീരുവയും വാറ്റും ഒരു ദേശീയ നിരക്കാക്കി മാറ്റുന്നത് വരുമാനത്തെ ബാധിക്കുമെന്നതിനാൽ പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.

      ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ നിലവിലെ ഉയർന്ന റെക്കോർഡ് വിലയിൽ നിന്നും വളരെയധികം കുറവുണ്ടാകുമായിരുന്നു.

      പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ പകുതിയോളം കേന്ദ്ര എക്സൈസും സംസ്ഥാന വാറ്റും (മൂല്യവർദ്ധിത നികുതി) ഉൾപ്പെടുന്നു. അവ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും.



      രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 107.26 രൂപ
      ഡീസൽ - ലിറ്ററിന് 96.19 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 101.19 രൂപ
      ഡീസൽ - ലിറ്ററിന് 88.62 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 98.96 രൂപ
      ഡീസൽ - ലിറ്ററിന് 93.38 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 101.62 രൂപ
      ഡീസൽ - ലിറ്ററിന് 91.71 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 109.63 രൂപ
      ഡീസൽ - ലിറ്ററിന് 97.43 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 105.26 രൂപ
      ഡീസൽ - ലിറ്ററിന് 96.69 രൂപ

      7. ബാംഗ്ലൂർ

      പെട്രോൾ - ലിറ്ററിന് 104.70 രൂപ
      ഡീസൽ - ലിറ്ററിന് 94.04 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 97.05 രൂപ
      ഡീസൽ - ലിറ്ററിന് 88.05 രൂപ

      9. ലക്നൗ

      പെട്രോൾ - ലിറ്ററിന് 98.30 രൂപ
      ഡീസൽ - ലിറ്ററിന് 89.02 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 98.26 രൂപ
      ഡീസൽ - ലിറ്ററിന് 95.70

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 103.42 രൂപ
      ഡീസൽ - ലിറ്ററിന് 95.38 രൂപ

      Summary: Petrol and diesel prices remained static across metros in the country for the 14th consecutive day on September 19. Petrol price in Delhi remains at Rs 101.19 a litre and diesel costs Rs 88.62 per litre
      Published by:user_57
      First published:
      )}