ഏപ്രിൽ 16 ശനിയാഴ്ച തുടർച്ചയായ പത്താം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ (petrol, diesel prices) മാറ്റമില്ല. പെട്രോൾ, ഡീസൽ വില അവസാനമായി വർധിപ്പിച്ചത് ഏപ്രിൽ 6 ബുധനാഴ്ചയാണ്. 16 ദിവസത്തിനുള്ളിൽ ലിറ്ററിന് 10 രൂപയാണ് ഉയർന്നത്.
സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്.
ഗുരുഗ്രാമിൽ ഒരു ലിറ്റർ പെട്രോളിന് 105.86 രൂപയും ഒരു ലിറ്റർ ഡീസലിന് 97.10 രൂപയുമാണ്.
മാർച്ച് 22 ന് നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം വിലയിൽ 14 തവണ വർധനവുണ്ടായി. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് യഥാക്രമം 120.51 രൂപയും ഡീസലിന് 104.77 രൂപയുമാണ് വില.
ചെന്നൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 110.85 രൂപയും 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഒരു ലിറ്റർ ഡീസലിന് 94.79 രൂപയുമാണ് വില.
രാജ്യത്തുടനീളം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതിയുടെ മാറ്റങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വില വ്യത്യാസമുണ്ട്.
അതേസമയം, ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഇന്ധനവിലയ്‌ക്കൊപ്പം പച്ചക്കറികളുടെയും മറ്റ് പല ഭക്ഷ്യ വസ്തുക്കളുടെയും വില കുതിച്ചുയരുകയാണ്. കൂടാതെ, പാചക വാതകം ഉൾപ്പെടെയുള്ള മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർധിച്ചത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയാണ്.
ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഏപ്രിൽ 16 ശനിയാഴ്ചത്തെ പെട്രോൾ, ഡീസൽ വിലകൾ:ഡൽഹി
പെട്രോൾ ലിറ്ററിന് 105.41 രൂപ
ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 120.51 രൂപ
ഡീസൽ - ലിറ്ററിന് 104.77 രൂപ
കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 115.08 രൂപ
ഡീസൽ - ലിറ്ററിന് 99.82 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 110.89 രൂപ
ഡീസൽ - ലിറ്ററിന് 100.98 രൂപ
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 109.78 രൂപ
ഡീസൽ - ലിറ്ററിന് 93.32 രൂപ
ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 118.07 രൂപ
ഡീസൽ - ലിറ്ററിന് 101.14 രൂപ
ബെംഗളൂരു
പെട്രോൾ - ലിറ്ററിന് 111.25 രൂപ
ഡീസൽ - ലിറ്ററിന് 94.81 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 105.57 രൂപ
ഡീസൽ - ലിറ്ററിന് 91.36 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 105.25 രൂപ
ഡീസൽ - ലിറ്ററിന് 96.83 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 105.29 രൂപ
ഡീസൽ - ലിറ്ററിന് 99.61 രൂപ
തിരുവനന്തപുരം
പെട്രോൾ: 117.52 രൂപ
ഡീസൽ - 103.91 രൂപ
Summary: Petrol, Diesel prices have been remaining static for the 10th consecutive day. Rates were last updated on April 6, Wednesday. The Government had put an end to a 137 day hiatus and started revising oil prices on March 2022ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.