ഇന്റർഫേസ് /വാർത്ത /Money / Fuel price | തുടർച്ചയായ 14 ദിവസങ്ങളായി പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

Fuel price | തുടർച്ചയായ 14 ദിവസങ്ങളായി പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

പെട്രോൾ, ഡീസൽ വില

പെട്രോൾ, ഡീസൽ വില

Petrol Diesel prices remain unchanged for 14 consecutive days | നവംബർ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ സർക്കാർ വെട്ടിക്കുറച്ചിരുന്നു

  • Share this:

തുടർച്ചയായ 14-ാം ദിവസവും ഇന്ധനവിലയിൽ (Fuel prices) മാറ്റമില്ല. നവംബർ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ (excise duty) സർക്കാർ വെട്ടിക്കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് സർക്കാർ കുറച്ചത്. രാജ്യതലസ്ഥാനത്ത് നിലവിൽ പെട്രോൾ 103.97 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ഡീസൽ നിരക്ക് 86.67 രൂപയായി തുടരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലാണ് വിൽക്കുന്നത്. ഡീസൽ ലിറ്ററിന് 94.14 രൂപയാണ് ഇവിടുത്തെ നിരക്ക്.

വില കുറച്ചെങ്കിലും, രാജ്യത്തെ നാല് മെട്രോകളിലും പല നഗരങ്ങളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധനവില മുംബൈയിലാണ്. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം നിരക്കുകൾ വ്യത്യാസപ്പെടുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

1. മുംബൈ

പെട്രോൾ - ലിറ്ററിന് 109.98 രൂപ

ഡീസൽ - ലിറ്ററിന് 94.14 രൂപ

2. ഡൽഹി

പെട്രോൾ - ലിറ്ററിന് 103.97 രൂപ

ഡീസൽ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോൾ ലിറ്ററിന് 101.40 രൂപ

ഡീസൽ - ലിറ്ററിന് 91.43 രൂപ

4. കൊൽക്കത്ത

പെട്രോൾ - ലിറ്ററിന് 104.67 രൂപ

ഡീസൽ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 107.23 രൂപ

ഡീസൽ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 108.20 രൂപ

ഡീസൽ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോൾ ലിറ്ററിന് 100.58 രൂപ

ഡീസൽ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 94.58 രൂപ

ഡീസൽ - ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 95.28 രൂപ

ഡീസൽ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 95.35 രൂപ

ഡീസൽ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 106.36 രൂപ

ഡീസൽ - ലിറ്ററിന് 93.47 രൂപ

Summary: Petrol and diesel prices remained unchanged for the 14th consecutive day on Thursday, 18 November. The Centre had on the eve of Diwali, announced excise duty cut on fuels resulting in a sharp decrease in petrol and diesel prices across the country. The government had cut the price of petrol by Rs 5 and that of diesel by Rs 10

First published:

Tags: Petrol price, Petrol Price Kerala, Petrol Price today