• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല; പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില

Petrol Diesel Price| ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല; പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില

മാർച്ച് 22 ന് പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണ വില വർധിച്ചിട്ടുണ്ട്.

  • Share this:
    ന്യൂഡൽഹി: തുടർച്ചായ നാൽപ്പത്തിമൂന്നാം ദിവസും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ (Petrol Diesel Price)മാറ്റമില്ല. ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോള്‍ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ് വില.

    മാർച്ച് 22 ന് പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണ വില വർധിച്ചിട്ടുണ്ട്. ലിറ്ററിന് ഏകദേശം 10 രൂപയാണ് ഇക്കാലയളവിലുണ്ടായത്. ഏപ്രിൽ 6 മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 80 പൈസയുടെ വർധനവാണ് അവസാനമാണുണ്ടായത്.
    Also Read- തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില

    മുംബൈ: പെട്രോൾ വില ലിറ്ററിന് 120.51 രൂപ, ഡീസൽ വില: 104.77 രൂപ.

    ഡൽഹി: പെട്രോൾ വില ലിറ്ററിന് 105.41 രൂപ, ഡീസൽ വില: ലിറ്ററിന് 96.67 രൂപ.

    ചെന്നൈ: പെട്രോൾ വില ലിറ്ററിന് 110.85 രൂപ, ഡീസൽ വില: 100.94 രൂപ.

    കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 115.12 രൂപ, ഡീസൽ വില: ലിറ്ററിന് 99.83 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 111.09 രൂപ, ഡീസൽ ലിറ്ററിന് 94.79 രൂപ.

    നോയിഡ: പെട്രോൾ ലിറ്ററിന് 105.47 രൂപ, ഡീസൽ ലിറ്ററിന് 97.03 രൂപ

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 105.86 രൂപ, ഡീസൽ ലിറ്ററിന് 97.10 രൂപ

    ചണ്ഡീഗഡ്: പെട്രോൾ: 104.74 രൂപ, ഡീസൽ: ലിറ്ററിന് 90.83 രൂപ

    ക്രൂഡ് ഓയിൽ വില

    ചൈനയിൽ ഡിമാൻഡ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വില ബാരലിന് 1 ഡോളറിലധികം ഉയർന്നു. കാരണം ചൈന അതിന്റെ കർശനമായ കോവിഡ് 19 നിയന്ത്രണ നടപടികളിൽ ചിലത് ക്രമേണ ലഘൂകരിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.15 ഡോളർ അല്ലെങ്കിൽ 1.0% ഉയർന്ന് ബാരലിന്113.08 ഡോളർ ആയി, യു എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 1.62 ഡോളർ അല്ലെങ്കിൽ 1.4% ഉയർന്ന് ബാരലിന് 114.02 ഡോളറായി.
    Published by:Naseeba TC
    First published: