ഇന്ത്യയിലുടനീളമുള്ള പെട്രോൾ വില (Petrol Price) ഒരു മാസമായി മാറ്റമില്ലാതെ തുടരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാൾ സർക്കാർ വാഹന ഇന്ധനങ്ങളുടെ നികുതി വെട്ടിക്കുറച്ചതിനെത്തുടർന്ന് ഡൽഹിയിൽ പെട്രോൾ, ഡീസൽ വില ഗണ്യമായി കുറഞ്ഞു. സർക്കാർ മൂല്യവർധിത നികുതി അഥവാ വാറ്റ് 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ചതോടെ ഡൽഹിയിൽ പെട്രോൾ വില 100 രൂപയിൽ താഴെയായി. ഇതോടെ ഡൽഹിയിൽ ഇന്ന് പെട്രോളിന് 95.41 രൂപയായി.
ഡൽഹി സർക്കാർ വാറ്റ് വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം രാജ്യതലസ്ഥാനത്ത് രണ്ട് ദിവസമായി വിലയിൽ മാറ്റമില്ല. “ഈ നടപടി ഡൽഹിയിലെ ജനങ്ങൾക്ക് വിലക്കയറ്റത്തിൽ നിന്ന് വലിയ ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
മറുവശത്ത്, നവംബർ 3ന് കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം ഒരു മാസം മുഴുവൻ രാജ്യത്തുടനീളമുള്ള പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. പഞ്ചാബിനും ഛത്തീസ്ഗഡിനും ശേഷം വാറ്റ് വെട്ടിക്കുറയ്ക്കുന്ന പ്രതിപക്ഷം ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. വാറ്റ് നിരക്കുകൾ വെട്ടിക്കുറച്ച മറ്റ് സംസ്ഥാനങ്ങൾ കൂടുതലും ബിജെപിയോ എൻഡിഎയോ ഭരിക്കുന്നവയാണ്.
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപയായിരുന്നു. കൊൽക്കത്തയിൽ ശനിയാഴ്ച ഒരു ലിറ്റർ പെട്രോളിന്റെ വില 104.67 രൂപയാണ്. ചെന്നൈയിൽ ശനിയാഴ്ച പെട്രോൾ വില ഒരു ലിറ്ററിന് 101.40 രൂപയാണ്. 95.13 രൂപയാണ് അഹമ്മദാബാദിലെ പെട്രോൾ വില.
ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിന് 86.67 രൂപയാണ് ഇന്നത്തെ വില. സാമ്പത്തിക തലസ്ഥാനത്ത് ഡീസൽ വില കുറച്ചതിന് ശേഷം ഒരു ലിറ്ററിന് 94.14 രൂപയിൽ ചില്ലറവിൽപ്പന നടത്തി. കൊൽക്കത്തയിൽ 89.79 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. ചെന്നൈയിൽ ഡീസൽ വില ലിറ്ററിന് 91.43 രൂപയായപ്പോൾ മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ലിറ്റർ ഡീസലിന് 90.87 രൂപയായി.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, വാറ്റ്, ചരക്ക് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എണ്ണ വിപണന കമ്പനികൾ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നു.
രാജ്യത്തെ ചില പ്രധാന നഗരങ്ങളിലുടനീളമുള്ള പെട്രോൾ, ഡീസൽ വിലകൾ താഴെ കൊടുക്കുന്നു:
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപ
മുംബൈയിൽ ഡീസൽ വില: ലിറ്ററിന് 94.14 രൂപ
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 95.41 രൂപ
ഡൽഹിയിൽ ഡീസൽ വില: ലിറ്ററിന് 86.67 രൂപ
ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 101.40 രൂപ
ചെന്നൈയിൽ ഡീസൽ വില: ലിറ്ററിന് 91.43 രൂപ
കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 104.67 രൂപ
കൊൽക്കത്തയിൽ ഡീസൽ വില: ലിറ്ററിന് 89.79 രൂപ
ഭോപ്പാലിൽ പെട്രോൾ വില: ലിറ്ററിന് 107.23 രൂപ
ഭോപ്പാലിൽ ഡീസൽ വില: ലിറ്ററിന് 90.87 രൂപ
ഹൈദരാബാദിൽ പെട്രോൾ വില ലിറ്ററിന് 108.20 രൂപ
ഹൈദരാബാദിൽ ഡീസൽ വില: ലിറ്ററിന് 94.62 രൂപ
ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 100.58 രൂപ
ബെംഗളൂരുവിൽ ഡീസൽ വില ലിറ്ററിന് 85.01 രൂപ
ചണ്ഡീഗഢിൽ പെട്രോൾ വില ലിറ്ററിന് 100.12 രൂപ
ചണ്ഡീഗഡിൽ ഡീസൽ വില: ലിറ്ററിന് 86.46 രൂപ
ജപിയൂരിലെ പെട്രോൾ വില: 107.06 രൂപ
ജയ്പൂരിൽ ഡീസൽ വില: 90.07 രൂപ
ഗുഡ്ഗാവിൽ പെട്രോൾ വില: 95.90 രൂപ
ഗുഡ്ഗാവിൽ ഡീസൽ വില: 87.11 രൂപ
റായ്പൂരിൽ പെട്രോൾ വില: 101.11 രൂപ
റായ്പൂരിൽ ഡീസൽ വില: 92.33 രൂപ
ഗുവാഹത്തിയിൽ ഡീസൽ വില: ലിറ്ററിന് 81.29 രൂപ
ഗുവാഹത്തിയിൽ പെട്രോൾ വില ലിറ്ററിന് 94.58 രൂപ
ലഖ്നൗവിൽ പെട്രോൾ വില ലിറ്ററിന് 95.28 രൂപ
ലഖ്നൗവിൽ ഡീസൽ വില ലിറ്ററിന് 86.80 രൂപ
അഹമ്മദാബാദിൽ പെട്രോൾ വില: ലിറ്ററിന് 95.13
അഹമ്മദാബാദിൽ ഡീസൽ വില: ലിറ്ററിന് 89.12 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.