നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel prices | നീണ്ട 21 ദിവസങ്ങളായി മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

    Fuel prices | നീണ്ട 21 ദിവസങ്ങളായി മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

    രാജ്യതലസ്ഥാനത്ത് നിലവിൽ പെട്രോൾ 103.97 രൂപയ്ക്കാണ് വിൽക്കുന്നത്

    petrol diesel price

    petrol diesel price

    • Share this:
      തുടർച്ചയായ 21-ാം ദിവസവും ഇന്ധനവില (fuel prices) മാറ്റമില്ലാതെ തുടരുന്നു. നേരത്തെ നവംബർ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും (petrol and diesel) എക്സൈസ് തീരുവ സർക്കാർ വെട്ടിക്കുറച്ചിരുന്നു.

      രാജ്യതലസ്ഥാനത്ത് നിലവിൽ പെട്രോൾ 103.97 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ഡീസൽ നിരക്ക് ലിറ്ററിന് 86.67 രൂപയാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലാണ് വിൽക്കുന്നത്. ഡീസൽ ലിറ്ററിന് 94.14 രൂപയ്ക്കാണ് വിൽക്കുന്നത്.

      വില കുറച്ചെങ്കിലും, രാജ്യത്തെ നാല് മെട്രോകളിലും പല നഗരങ്ങളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധനവില മുംബൈയിലാണ്.

      അതേസമയം ഇന്ധനവില വീണ്ടും കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. കരുതൽ ശേഖരത്തിൽ നിന്ന് അസംസ്‌കൃത എണ്ണ പൊതുവിപണിയിലെത്തിക്കാനാണ് നീക്കം. ഇന്ധനവില വില കുറയ്ക്കാൻ കൂടുതൽ നടപടികൾ വേണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വർധനവ് തടയാൻ പെട്രോളിയം മന്ത്രാലയം നിർണായക ഇടപെടൽ നടത്തിയത്.

      കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വാഹന ഇന്ധനത്തിന്റെ വില 5 രൂപയും 10 രൂപയും വീതം കുറച്ചു.

      ഇതു കൂടാതെ, ബിജെപിയും NDAയും ഭരിക്കുന്ന പല സംസ്ഥാനങ്ങളും മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് എന്നിവയിൽ കിഴിവ് പ്രഖ്യാപിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും എക്‌സൈസ് വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന വിലയിലായിരുന്നു. ഇതുവരെ, 24 സംസ്ഥാനങ്ങൾ ഇന്ധന വിലയിൽ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചു, അതേസമയം, പ്രതിപക്ഷം ഭരിക്കുന്ന 11 സംസ്ഥാനങ്ങൾ സമാനമായ തീരുമാനമൊന്നും എടുത്തിട്ടില്ല.

      മൂല്യവർധിത നികുതി വെട്ടിക്കുറച്ച സംസ്ഥാനങ്ങൾ കൂടുതലും ബിജെപിയോ എൻഡിഎയോ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. പഞ്ചാബും രാജസ്ഥാനും മാത്രമാണ് നികുതി കുറച്ച കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ വാറ്റ് വെട്ടിക്കുറച്ചിട്ടില്ലെന്നും കേന്ദ്ര എക്സൈസ് തീരുവ ഇനിയും കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.



      രാജ്യത്തെ ചില പ്രധാന നഗരങ്ങളിലുടനീളമുള്ള ഡീസൽ, പെട്രോൾ വിലകൾ താഴെ കൊടുക്കുന്നു. ചിലയിടങ്ങളിൽ പെട്രോൾ വില 100 രൂപയ്ക്കു താഴെ എത്തിയിട്ടുണ്ട്:

      മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപ

      മുംബൈയിൽ ഡീസൽ വില: ലിറ്ററിന് 94.14 രൂപ

      ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 103.97 രൂപ

      ഡൽഹിയിൽ ഡീസൽ വില: ലിറ്ററിന് 86.67 രൂപ

      ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 101.40 രൂപ

      ചെന്നൈയിൽ ഡീസൽ വില: ലിറ്ററിന് 91.43 രൂപ

      കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 104.67 രൂപ

      കൊൽക്കത്തയിൽ ഡീസൽ വില: ലിറ്ററിന് 89.79 രൂപ

      ഭോപ്പാലിൽ പെട്രോൾ വില: ലിറ്ററിന് 107.23 രൂപ

      ഭോപ്പാലിൽ ഡീസൽ വില: ലിറ്ററിന് 90.87 രൂപ

      ഹൈദരാബാദിൽ പെട്രോൾ വില ലിറ്ററിന് 108.20 രൂപ

      ഹൈദരാബാദിൽ ഡീസൽ വില: ലിറ്ററിന് 94.62 രൂപ

      ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 100.58 രൂപ

      ബെംഗളൂരുവിൽ ഡീസൽ വില ലിറ്ററിന് 85.01 രൂപ

      ചണ്ഡീഗഢിൽ പെട്രോൾ വില ലിറ്ററിന് 100.12 രൂപ

      ഗുവാഹത്തിയിൽ ഡീസൽ വില: ലിറ്ററിന് 81.29 രൂപ

      ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 95.28 രൂപ

      ലഖ്‌നൗവിൽ ഡീസൽ വില ലിറ്ററിന് 86.80 രൂപ

      ചണ്ഡീഗഡിൽ ഡീസൽ വില: ലിറ്ററിന് 86.46 രൂപ

      ഗുവാഹത്തിയിൽ പെട്രോൾ വില ലിറ്ററിന് 94.58 രൂപ
      Published by:user_57
      First published:
      )}