നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel price | പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

  Petrol Diesel price | പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

  ദേശീയ തലസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  petrol diesel price

  petrol diesel price

  • Share this:
   പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ദേശീയ തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് ₹ 93.68 രൂപയും ഡീസലിന് 84.61 രൂപയുമാണ് ഇന്നത്തെ വില. മെയ് നാല് മുതൽ 14 തവണയാണ് ഇന്ധനവില വർധിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പ് ദിനങ്ങളിൽ വിലവർധനയ്ക്കു 18 ദിവസത്തെ ഇടവേള നൽകിയതിന് ശേഷമായിരുന്നു ഇത്. കഴിഞ്ഞ ദിവസം രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയർത്തിയത്.

   ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ വില കഴിഞ്ഞ ദിവസത്തേത് തന്നെയാണ്. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നിരുന്നു. മൂല്യവർധിത നികുതി അടിസ്ഥാനമാക്കി ഓരോ സംസ്ഥാനത്തും പെട്രോൾ ഡീസൽ വിലയിൽ മാറ്റമുണ്ടാകും.

   എന്നാൽ കേരളത്തിൽ ഓരോ ജില്ലയിലും പെട്രോൾ വിലയിൽ വ്യത്യസ്ത നിരക്കാണ്. മാറ്റമില്ലാതെയും, കൂടിയും, കുറഞ്ഞുമുള്ള നിരക്കാണ് ജില്ലകളിൽ. വിലവിവരപ്പട്ടിക ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില:   ആലപ്പുഴ: ₹ 94.13 (₹ 94.31)

   എറണാകുളം: ₹ 93.81 (₹ 94.02)

   ഇടുക്കി: ₹ 94.15 (₹ 95.12)

   കണ്ണൂർ: ₹ 94.10 (₹ 94.10)

   കാസർഗോഡ്: ₹ 94.48 (₹ 94.66)

   കൊല്ലം: ₹ 95.13 (₹ 95.04)

   കോട്ടയം: ₹ 94.35 (₹ 94.14)

   കോഴിക്കോട്: ₹ 94.14 (₹ 94.09)

   മലപ്പുറം: ₹ 94.78 (₹ 94.67)

   പാലക്കാട്: ₹ 95.52 (₹ 94.83)

   പത്തനംതിട്ട: ₹ 95.01 (₹ 94.68)

   തൃശൂർ: ₹ 94.64 (₹ 94.12)

   തിരുവനന്തപുരം: ₹ 95.66 (₹ 95.66)

   വയനാട്: ₹ 95.15 (₹ 95.14)
   Published by:user_57
   First published:
   )}