• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ ഇന്ധനവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

Fuel Price | മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ ഇന്ധനവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില

petrol diesel price

petrol diesel price

  • Last Updated :
  • Share this:
    മാറ്റമില്ലാതെ ഇന്ധന വില. ജനുവരി 18നും പെട്രോള്‍, ഡീസല്‍ വില (Petrol, Diesel price) മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മാസം ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറഞ്ഞു.

    ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയും ഡീസൽ വില ലിറ്ററിന് 86.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്.

    മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില വ്യത്യാസപ്പെടുന്നു.

    ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:Karthika M
    First published: