നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

  Petrol price | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

  നീണ്ട 35 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പെട്രോൾ വില കുറഞ്ഞത്

  petrol diesel price

  petrol diesel price

  • Share this:
   നീണ്ട 35 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പെട്രോൾ വില കുറഞ്ഞത്. പെട്രോൾ, ഡീസൽ വിലകൾ തിങ്കളാഴ്ച മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ഇവ രണ്ടും ഞായറാഴ്ച കുറഞ്ഞിരുന്നു. ഡൽഹിയിൽ പെട്രോൾ വില 101.64 രൂപയും ഡീസൽ ലിറ്ററിന് 89.07 രൂപയുമാണ്.

   മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.66 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 96.64 രൂപയ്ക്കും വാങ്ങാം.

   ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.32 രൂപയാണ്. തിങ്കളാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 93.66 രൂപയായിരുന്നു.

   കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 101.93 രൂപയും ഡീസലിന് ലിറ്ററിന് 92.13 രൂപയുമാണ്.

   ഭോപ്പാലിൽ പെട്രോളിന് 110.04 രൂപയും ഡീസലിന് 97.88 രൂപയുമാണ് ഇന്നത്തെ വില.

   ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

   യു പി എ സർക്കാറിന്‍റെ നടപടികളാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില കുറക്കുന്നതിന്​ തടസമാകുന്നതെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. യു പി എ സർക്കാറിന്‍റെ നടപടിക്ക്​ പണമടക്കുന്നതിന്​ തന്‍റെ സർക്കാറാണ്​. ഒരു ലക്ഷം കോടിയുടെ ഇന്ധന ബോണ്ടുകളാണ്​ യു പി എ സർക്കാർ പുറത്തിറക്കിയത്​. കഴിഞ്ഞ ഏഴ്​ വർഷമായി ഇതിന്​ പലിശയായി മാത്രം 9000 കോടി രൂപ അടച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

   ഓയിൽ ബോണ്ടുകളുടെ ഭാരമില്ലായിരുന്നുവെങ്കിൽ ജനങ്ങൾക്ക്​ പെട്രോൾ-ഡീസൽ വില കുറച്ചു നൽകാൻ സാധിക്കുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു.   രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില ചുവടെ:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 107.66 രൂപ
   ഡീസൽ - ലിറ്ററിന് 96.64 രൂപ

   2. ഡൽഹി

   പെട്രോൾ - ലിറ്ററിന് 101.64 രൂപ
   ഡീസൽ - ലിറ്ററിന് 89.07 രൂപ

   3. ചെന്നൈ

   പെട്രോൾ - ലിറ്ററിന് 99.32 രൂപ
   ഡീസൽ - ലിറ്ററിന് 93.66 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 101.93 രൂപ
   ഡീസൽ - ലിറ്ററിന് 92.13 രൂപ

   5. ഭോപ്പാൽ

   പെട്രോൾ - ലിറ്ററിന് 110.06 രൂപ
   ഡീസൽ - ലിറ്ററിന് 97.88 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ - 105. 69 രൂപ ലിറ്ററിന്
   ഡീസൽ - ലിറ്ററിന് 97.15 രൂപ

   7. ബാംഗ്ലൂർ

   പെട്രോൾ - ലിറ്ററിന് 105.13 രൂപ
   ഡീസൽ - ഒരു ലിറ്ററിന് 94.49 രൂപ

   8. ഗുവാഹത്തി

   പെട്രോൾ - ലിറ്ററിന് 97.47 രൂപ
   ഡീസൽ - ലിറ്ററിന് 88.41 രൂപ

   9. ലക്നൗ

   പെട്രോൾ - ലിറ്ററിന് 98.70 രൂപ
   ഡീസൽ - ലിറ്ററിന് 89.45 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ - ലിറ്ററിന് 98.66 രൂപ
   ഡീസൽ - ലിറ്ററിന് 96.16

   11. തിരുവനന്തപുരം

   പെട്രോൾ - ലിറ്ററിന് 103.84 രൂപ
   ഡീസൽ - ലിറ്ററിന് 95.83 രൂപ

   Summary: Petrol and diesel prices remained unchanged on Monday although both saw a decline on Sunday. In Delhi, petrol price cost Rs 101.64 a litre while the rate of diesel was at Rs 89.07 per litre
   Published by:user_57
   First published: