നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധനവില ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

  Petrol Diesel Price| ഇന്ധനവില ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

  കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വർധിപ്പിച്ചത്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിലാണ്. വെള്ളിയാഴ്ച ഒരു ലിറ്റർ പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.93 രൂപയും ഡീസലിന് 87.69 രൂപയുമാണ്. മുംബൈയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില. ഒരു ലിറ്റർ പെട്രോളിന് 103.08 രൂപയും ഡീസലിന് 95.14 രൂപയുമാണ്.

   സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 7 ഇടങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടന, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾ വില നൂറ് കന്നത്. കേരളത്തിലും പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 98.97രൂപയും ഡീസലിന് 94.23 രൂപയുമാണ്.
   കൊച്ചിയിൽ പെട്രോളിന് 97.15 രൂപയും ഡീസലിന് 92.52 രൂപയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വർധിപ്പിച്ചത്.

   ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 98.14 രൂപയും ഡീസലിന് 92.31 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 96.84 രൂപയും ഡീസലിന് 90.54 രൂപയുമാണ്. രാജ്യാന്തര എണ്ണവിലയും രൂപ- ഡോളർ വിനിമയ നിരക്കും കണക്കാക്കിയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ എണ്ണ കമ്പനികൾ ഓരോ ദിവസവും രാവിലെ ആറിന് ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്.

   Also Read- ലോകത്തെ മികച്ച 20 ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ സേവനങ്ങളിൽ ഇടംപിടിച്ച് മണികൺട്രോൾ

   ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വർധിച്ചിരുന്നു. മെയ് മാസത്തിൽ 16 തവണ വില വർധിപ്പിച്ചിരുന്നു. മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്പനികൾ ദിവസേന വില വർധന പുനഃരാരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടർച്ചയായി എണ്ണ വിലയിൽ വർധനവുണ്ടായിരുന്നില്ല. വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.

   സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 97.50/ 92.85
   എറണാകുളം- 97.09 / 92.47
   വയനാട്- 98.20 / 93.48
   കാസർഗോഡ് - 98.19/ 93.52
   കണ്ണൂർ- 97.35/ 92.74
   കൊല്ലം - 98.35/ 93.65
   കോട്ടയം- 97.53/ 92.88
   കോഴിക്കോട്- 97.40 / 92.78
   മലപ്പുറം- 97.83 / 93.18
   പാലക്കാട്- 98.23/ 93.53
   പത്തനംതിട്ട- 98.05/ 93.37
   തൃശ്ശൂർ- 97.65/ 93.00
   തിരുവനന്തപുരം- 98.97/ 94.23

   English Summary: Petrol and diesel prices across the country remained unchanged on June 19. On Friday, the Oil Marketing Companies hiked petrol price by 26-27 paise while diesel rates went up by 28-30 paise, taking fuel prices across metros to record highs. In Delhi, the price hike led to a litre of petrol retailing at 96.93 per litre and diesel at Rs 87.69. Petrol now retails at a historic high of Rs 103.08 a litre in Mumbai, while diesel is priced at Rs 95.14.
   Published by:Rajesh V
   First published:
   )}