തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ (Petrol, diesel prices)ഇന്ന് മാറ്റമില്ല. എറണാകുളത്ത് പെട്രോൾ ലിറ്ററിന് 105.76 രൂപയും ഡീസൽ ലിറ്ററിന് 94.69 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 106.23 രൂപയും ഡീസലിനു 95.16 രൂപയുമാണ് വില.
കേന്ദ്രം നികുതി വെട്ടിച്ചുരുക്കിയതിന് ശേഷം തുടർച്ചയായ 13-ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില കഴിഞ്ഞ ആഴ്‌ച 105.41 രൂപയിൽ നിന്ന് 96.72 രൂപയായപ്പോൾ ഡീസൽ ലിറ്ററിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയായി.
Also Read-
പവന് 400 രൂപ കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണംമുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്. ഈ മാസം ആദ്യം പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില കുത്തനെ ഇടിഞ്ഞത്.
പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ, എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷം പല സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.