• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍ മാറ്റമില്ല; ഇന്നത്തെ ഇന്ധനവില അറിയാം

Fuel Price | പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍ മാറ്റമില്ല; ഇന്നത്തെ ഇന്ധനവില അറിയാം

മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പ്രധാന നഗരങ്ങളിലുടനീളം തുടർച്ചയായി 14 തവണ വർധിച്ച ഇന്ധനവില ഏപ്രിൽ ആറിനായിരുന്നു നിലച്ചത്

fuel price

fuel price

  • Share this:
    രാജ്യത്ത് ഇന്ധനവില (Fuel Price) മാറ്റമില്ലാതെ തുടരുന്നു.  മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പ്രധാന നഗരങ്ങളിലുടനീളം തുടർച്ചയായി 14 തവണ വർധിച്ച ഇന്ധനവില ഏപ്രിൽ ആറിനായിരുന്നു നിലച്ചത്. നിരക്ക് പരിഷ്‌കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം മാര്‍ച്ച് 22ന് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചിരുന്നു. 14 തവണയായി ലിറ്ററിന് 10 രൂപ വീതമാണ് ഉയർന്നത്. ഏപ്രില്‍ ആറിന് ഇന്ധനവില ലിറ്ററിന് 80 പൈസ വര്‍ധിച്ച ശേഷം 32 ദിവസങ്ങളായിട്ടും മാറ്റമില്ലാതെ തുടരുകയാണ്.

    നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയ്ക്കുംഡീസൽ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ 120.51 രൂപയ്ക്കും ഒരു ലിറ്റർ ഡീസൽ 104.77 രൂപയ്ക്കും വാങ്ങാം. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസൽ ലിറ്ററിന് 100.94 രൂപയും നൽകണം

    2021 നവംബർ 3 മുതൽ 2022 മാർച്ച് 22 വരെ, കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധന വില മരവിപ്പിച്ചിരുന്നു. കൂടാതെ പല സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കുകയും ചെയ്തു.

    ഈ കാലയളവിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് മരവിപ്പിക്കലിന് കാരണമായതെന്ന ഊഹാപോഹങ്ങൾക്ക് ഇത് കാരണമായി. മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.

    മാർച്ച് 22 മുതൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില വർധിപ്പിക്കാൻ തുടങ്ങി. മാർച്ചിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 6.40 രൂപ വീതം വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ ലിറ്ററിന് 3.60 രൂപ വീതം ഉയർത്തി. അതിനാൽ ലിറ്ററിന് ആകെമൊത്തം 10 രൂപ വീതം വർധിച്ചിട്ടുണ്ട്.

    ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ

    ഡൽഹി:  പെട്രോൾ ലിറ്ററിന് 105.41 രൂപ, ഡീസൽ - ലിറ്ററിന് 96.67 രൂപ

    മുംബൈ: പെട്രോൾ - ലിറ്ററിന് 120.51 രൂപ, ഡീസൽ - ലിറ്ററിന് 104.77 രൂപ

    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 115.12 രൂപ, ഡീസൽ - ലിറ്ററിന് 99.83 രൂപ

    ചെന്നൈ: പെട്രോൾ - ലിറ്ററിന് 110.85 രൂപ, ഡീസൽ - ലിറ്ററിന് 100.94 രൂപ

    ഭോപ്പാൽ: പെട്രോൾ - ലിറ്ററിന് 118.14 രൂപ, ഡീസൽ - ലിറ്ററിന് 101.16 രൂപ

    ഹൈദരാബാദ്: പെട്രോൾ - ലിറ്ററിന് 119.49 രൂപ, ഡീസൽ - ലിറ്ററിന് 105.49 രൂപ

    ബെംഗളൂരു: പെട്രോൾ - ലിറ്ററിന് 111.09 രൂപ, ഡീസൽ - ലിറ്ററിന് 94.79 രൂപ

    ഗുവാഹത്തി: പെട്രോൾ ലിറ്ററിന് 105.66 രൂപ, ഡീസൽ - ലിറ്ററിന് 91.40 രൂപ

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 105.25 രൂപ, ഡീസൽ - ലിറ്ററിന് 96.83 രൂപ

    ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 105.29 രൂപ, ഡീസൽ - ലിറ്ററിന് 99.64 രൂപ

    തിരുവനന്തപുരം: പെട്രോൾ - ലിറ്ററിന് 117.19 രൂപ, ഡീസൽ - ലിറ്ററിന് 103.95 രൂപ
    Published by:Naveen
    First published: