നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel price | തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോൾ വിലയിൽ മാറ്റമില്ല

    Fuel price | തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോൾ വിലയിൽ മാറ്റമില്ല

    Petrol Diesel prices remain unchanged on September 16 | ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      സെപ്റ്റംബർ 16 ന് തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളുടെ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു.

      ഡൽഹിയിൽ പെട്രോൾ വില ഒരു ലിറ്ററിന് 101.19 രൂപയായും ഡീസൽ 88.62 രൂപയായും കുറച്ചിരുന്നു. സെപ്റ്റംബർ 16 ന് ദേശീയ തലസ്ഥാനത്ത് പെട്രോൾ, ഡീസൽ വില അതേപടി തുടർന്നു.

      മുംബൈയിലും ഇന്ധനവില സമാനമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു. പെട്രോൾ വില മാറ്റമില്ലാതെ തുടർന്ന്, ലിറ്ററിന് 107.26 രൂപയായി. മെയ് 29 ന്, പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ നഗരം മാറി.

      ഡീസൽ വില അതേപടി തുടരുകയും മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയിൽ ലിറ്ററിന് 96.19 രൂപയ്ക്ക് വിൽക്കുകയും ചെയ്തു.

      കൊൽക്കത്തയിലും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു, അവിടെ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.62, 91.71 രൂപ എന്ന നിലയിലായി.

      ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ഇതേവിലയിൽ റീട്ടെയിൽ ചെയ്തു - 98.96 രൂപയാണ് ഇവിടുത്തെ നിരക്ക്. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 93.26 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

      മെയ് മാസത്തിനുശേഷം അന്താരാഷ്ട്ര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനെ തുടർന്നാണ് വില കുറച്ചത്.

      ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയെ 85 ശതമാനത്തോളം ആശ്രയിക്കുന്നു, അതിനാൽ പ്രാദേശിക ഇന്ധന നിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയുമായി ബന്ധപ്പെടുത്തുന്നു.

      ജൂലൈ 17 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അവസാനമായി വർദ്ധിപ്പിച്ചത്. അതിനുമുമ്പ്, മേയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർദ്ധിപ്പിച്ചിരുന്നു.

      ഈ കാലയളവിൽ ഡീസൽ നിരക്ക് 9.14 രൂപ ഉയർന്നു. ഈ കാലയളവിലെ വിലവർദ്ധന രാജ്യത്തെ പകുതിയിലധികം ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിച്ചപ്പോൾ ഡീസൽ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ ആ നില മറികടന്നു.



      രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 107.26 രൂപ
      ഡീസൽ - ലിറ്ററിന് 96.19 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 101.19 രൂപ
      ഡീസൽ - ലിറ്ററിന് 88.62 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 98.96 രൂപ
      ഡീസൽ - ലിറ്ററിന് 93.38 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 101.62 രൂപ
      ഡീസൽ - ലിറ്ററിന് 91.71 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 109.63 രൂപ
      ഡീസൽ - ലിറ്ററിന് 97.43 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 105.26 രൂപ
      ഡീസൽ - ലിറ്ററിന് 96.69 രൂപ

      7. ബാംഗ്ലൂർ

      പെട്രോൾ - ലിറ്ററിന് 104.70 രൂപ
      ഡീസൽ - ലിറ്ററിന് 94.04 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 97.05 രൂപ
      ഡീസൽ - ലിറ്ററിന് 88.05 രൂപ

      9. ലക്നൗ

      പെട്രോൾ - ലിറ്ററിന് 98.30 രൂപ
      ഡീസൽ - ലിറ്ററിന് 89.02 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 98.26 രൂപ
      ഡീസൽ - ലിറ്ററിന് 95.70

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 103.42 രൂപ
      ഡീസൽ - ലിറ്ററിന് 95.38 രൂപ
      Published by:user_57
      First published:
      )}