നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel price | വിലയിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്ക് അറിയാം

  Petrol, Diesel price | വിലയിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്ക് അറിയാം

  Petrol Diesel prices remain unchanged on September 25 | രണ്ടു മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഡീസൽ വില ലിറ്ററിന് 20-22 പൈസ വർധിച്ചിരുന്നു

  Petrol price

  Petrol price

  • Share this:
   ഡീസൽ വിലവർധനയ്ക്ക് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകൾ സെപ്റ്റംബർ 25-ന് മാറ്റമില്ലാതെ തുടരുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ അറിയിച്ചു.

   രണ്ടു മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഡീസൽ വില ലിറ്ററിന് 20-22 പൈസ വർധിച്ചിരുന്നു. 2018 മുതൽ അന്താരാഷ്ട്ര എണ്ണവില ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണ്.

   പെട്രോൾ വില അപ്പോഴും മാറ്റമില്ലതെ തുടരുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   സെപ്റ്റംബർ 24 ലെ വർധന ഡൽഹിയിൽ ഡീസൽ വില 88.82 രൂപയിലെത്തിച്ചു, സെപ്റ്റംബർ 25 നും ഇന്ധന വില ഇതേ നിലയിൽ തുടരുകയാണ്. തലസ്ഥാനത്ത് പെട്രോളിന് 101.19 രൂപയാണ് ഇന്നത്തെ വില.

   മുംബൈയിലും ഇന്ധനവില സമാനമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു. പെട്രോൾ വില മാറ്റമില്ലാതെ തുടർന്ന് ലിറ്ററിന് 107.26 രൂപയായി. മെയ് 29 ന്, പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ മാറിയിരുന്നു.

   ഡീസൽ വില അതേപടി തുടരുകയും മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയിൽ ലിറ്ററിന് 96.41 രൂപയ്ക്ക് വിൽക്കുകയും ചെയ്തു.

   കൊൽക്കത്തയിലും ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.62 രൂപയിലും 91.92 രൂപയിലും വിൽപ്പന നടന്നു.

   ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ 98.96 രൂപയ്ക്ക് വിറ്റു. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 93.46 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

   സെപ്റ്റംബർ അഞ്ചിന് ഉണ്ടായ അവസാന വില പരിഷ്ക്കരണം മുതൽ, അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഓഗസ്റ്റിലെ ശരാശരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ബാരലിന് 6-7 ഡോളർ കൂടുതലാണ്.

   എന്നാൽ വിലയ്ക്ക് അനുസൃതമായി ദിവസേന വില പരിഷ്കരിക്കുന്ന എണ്ണക്കമ്പനികൾ ഏകദേശം മൂന്നാഴ്ചയായി നിരക്കുകളിൽ മാറ്റം വരുത്തിയില്ല. മുൻ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ ശരാശരി അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 3 ഡോളറിൽ കൂടുതൽ കുറഞ്ഞു. അതിവേഗം പടരുന്ന ഡെൽറ്റ വേരിയന്റ് അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സമ്മിശ്ര സാമ്പത്തിക നിലയും ഏഷ്യയിലെ മൊബിലിറ്റി നിയന്ത്രണങ്ങളും ആക്കം കൂട്ടിയ പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത്.

   Summary: Petrol and diesel prices remained unchanged on September 25, according to a price notification by state-run oil companies. Diesel price was hiked by 20-22 paise per litre across the country - the first increase in rates in over two months – on September 24, as international oil prices neared their highest since 2018
   Published by:user_57
   First published:
   )}