നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

  Petrol price | മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

  Petrol Diesel prices remain unchanged today | കേരളത്തിലെ ഇന്നത്തെ പെട്രോൾ വില അറിയാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   രാജ്യത്തെ പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ നിരക്കും ഉയർന്നില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയും ഡീസലിന്റെ വില 89.87 രൂപയുമാണ്.

   മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കും വിൽപ്പന നടക്കുന്നു.

   ഒരു ലിറ്റർ പെട്രോളിന് ചെന്നൈയിൽ 102.49 രൂപയും ഡീസലിന് 94.39 രൂപയുമാണ് വില. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 102.08 രൂപയും ഡീസലിന് 93.02 രൂപ എന്നീ നിരക്കുകളാണ്. ഭോപ്പാലിൽ പെട്രോൾ 110.20 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയ്ക്കും വാങ്ങാം.

   പശ്ചിമ ബംഗാൾ, കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് 4 മുതൽ രാജ്യത്ത് ഇന്ധന വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

   ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കുന്നു. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവ അനുസരിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലയാണ്.

   രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാർ, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലേക്ക് എത്തി.

   ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിരക്ക് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമായ ഡീസൽ വില രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മുകളിലാണ്.

   ഡൽഹിയിലെ പെട്രോൾ ചില്ലറ വിൽപ്പന വിലയുടെ 55 ശതമാനവും നികുതിയാണ് (കേന്ദ്രസർക്കാർ ശേഖരിക്കുന്ന എക്സൈസ് തീരുവ 32.90 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 22.80 രൂപയും). ഡീസൽ വിലയുടെ പകുതിയും നികുതികളാണ് (31.80 രൂപ സെൻട്രൽ എക്സൈസ് നികുതിയും 13.04 രൂപ വാറ്റ്).   കേരളത്തിലെ ജില്ലാ തിരിച്ചുള്ള പെട്രോൾ വില ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില.

   ആലപ്പുഴ: ₹ 102.89 (₹ 102.94)
   എറണാകുളം: ₹ 102.09 (₹ 101.94)
   ഇടുക്കി: ₹ 102.80 (₹ 102.80)
   കണ്ണൂർ: ₹ 102.21 (₹ 102.49)
   കാസർഗോഡ്: ₹ 103.28 (₹ 103.11)
   കൊല്ലം: ₹ 103.46 (₹ 103.27)
   കോട്ടയം: ₹ 102.31 (₹ 102.38)
   കോഴിക്കോട്: ₹ 102.47 (₹ 102.32)
   മലപ്പുറം: ₹ 103.11 (₹ 103.06)
   പാലക്കാട്: ₹ 103.08 (₹ 103.14)
   പത്തനംതിട്ട: ₹ 102.89 (₹ 102.66)
   തൃശൂർ: ₹ 102.61 (₹ 102.47)
   തിരുവനന്തപുരം: ₹ 103.82 (₹ 103.58)
   വയനാട്: ₹ 103.57 (₹ 103.28)

   Summary: The prices of petrol and diesel remained unchanged on July 19 after reaching a record high earlier, according to a price notification by state-owned fuel retailers. The last increase had taken the petrol price in Delhi near Rs 102 per litre-mark. The petrol price in the national capital soared to Rs 101.84 a litre. Diesel prices retailed at Rs 89.87 per litre, according to Indian Oil Corporation Limited's (IOCL) price listing
   Published by:user_57
   First published:
   )}