അടുപ്പിച്ചുണ്ടായ അഞ്ച് ദിവസങ്ങളിലെ വർദ്ധനവിന് ശേഷം ഒക്ടോബർ 26 ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില (Fuel prices) മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്ത് പെട്രോൾ, ഡീസൽ നിരക്ക് (Petrol, Diesel prices) യഥാക്രമം ലിറ്ററിന് 107.59 രൂപയും 96.32 രൂപയുമാണ്.
നിലവിൽ, വിമാനക്കമ്പനികൾക്ക് ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ് അല്ലെങ്കിൽ ജെറ്റ് ഇന്ധനം) വിൽക്കുന്ന വിലയേക്കാൾ 36.19 ശതമാനം കൂടുതലാണ് പെട്രോളിന്. ഡൽഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ അഥവാ ലിറ്ററിന് ഏകദേശം 79 രൂപയാണ്.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 113.46 രൂപയും ഡീസൽ ലിറ്ററിന് 104.38 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 104 രൂപയ്ക്ക് മുകളിലായിരുന്നു, നിലവിൽ ലിറ്ററിന് 104.52 രൂപയിലാണ് വിൽക്കുന്നത്. അതേസമയം ഡീസൽ നിരക്ക് 100.59 രൂപയായിരുന്നു. സർക്കാർ ഉടമസ്ഥതയിലെ എണ്ണ കമ്പനിയുടെ കണക്കനുസരിച്ച് നാല് മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയർന്ന ഇന്ധന നിരക്ക് മുംബൈയിലാണ്. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകൾ വ്യത്യാസപ്പെടുന്നു.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 113.46 രൂപ
ഡീസൽ - ലിറ്ററിന് 104.38 രൂപ
2. ഡൽഹി
പെട്രോൾ - ലിറ്ററിന് 107.59 രൂപ
ഡീസൽ - ലിറ്ററിന് 96.32 രൂപ
3. ചെന്നൈ
പെട്രോൾ - ലിറ്ററിന് 104.52 രൂപ
ഡീസൽ - ലിറ്ററിന് 100.59 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 108.11 രൂപ
ഡീസൽ - ലിറ്ററിന് 99.43 രൂപ
5. ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 116.26 രൂപ
ഡീസൽ - ലിറ്ററിന് 105.64 രൂപ
6. ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 111.91 രൂപ
ഡീസൽ - ലിറ്ററിന് 105.08 രൂപ
7. ബാംഗ്ലൂർ
പെട്രോൾ - ലിറ്ററിന് 111.34 രൂപ
ഡീസൽ - ലിറ്ററിന് 102.23 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 103.59 രൂപ
ഡീസൽ - ലിറ്ററിന് 96.13 രൂപ
9. ലക്നൗ
പെട്രോൾ - ലിറ്ററിന് 104.54 രൂപ
ഡീസൽ - ലിറ്ററിന് 96.78 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 104.46 രൂപ
ഡീസൽ - ലിറ്ററിന് 104.03 രൂപ
11. തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 109.84 രൂപ
ഡീസൽ - ലിറ്ററിന് 103.51 രൂപ
Summary: Petrol and diesel prices remained static on Tuesday after a rising streak for five days in a trot but the rates continue to stay at record high across the country
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.