ന്യൂഡൽഹി: ഏപ്രിൽ 29 ന് തുടർച്ചയായി 23-ാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടർന്നു. നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 22 ന് നിരക്ക് പരിഷ്കരണം പുനരാരംഭിച്ചതിന് ശേഷം, പെട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് 10 രൂപയാണ് വർധിച്ചത്. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധനവില വർധിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസയാണ് അന്ന് വർധിപ്പിച്ചത്.
ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങളോട് സംസ്ഥാന നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ അഭ്യർത്ഥിക്കുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഏപ്രിൽ 14 ന് പറഞ്ഞു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളോട് അഭ്യർത്ഥന നടത്തിയിരുന്നു.
Also Read-
Karunya Plus KN 418, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 418 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ മൂന്നുമാസത്തിൽ കൂടുതൽ തുടരുകയാണെങ്കിൽ, സർക്കാരും എണ്ണ വിപണന കമ്പനികളും ഉപഭോക്താക്കളും "ഭാരം പങ്കിടേണ്ടിവരും" എന്നാണ് ഉയർന്ന എണ്ണവിലയോട് പ്രതികരിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞത്.
വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്.
ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവും കുറഞ്ഞു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപ കൂട്ടി. പാചക വാതകത്തിന്റെ വിലയും വർധിച്ചു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:ഡൽഹി
പെട്രോൾ- ലിറ്ററിന് 105.41 രൂപ
ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 120.51 രൂപ
ഡീസൽ - ലിറ്ററിന് 104.77 രൂപ
കൊൽക്കത്ത
പെട്രോൾ- ലിറ്ററിന് 115.12 രൂപ
ഡീസൽ - ലിറ്ററിന് 99.83 രൂപ
ചെന്നൈ
പെട്രോൾ - ലിറ്ററിന് 110.85 രൂപ
ഡീസൽ - ലിറ്ററിന് 100.94 രൂപ
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 118.14 രൂപ
ഡീസൽ - ലിറ്ററിന് 101.16 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.