നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്

  Petrol Diesel Price | സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്

  രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്

  petrol diesel price

  petrol diesel price

  • Share this:
   രാജ്യത്ത് ഇന്ധനവില വർധനവ് തുടരുകയാണ്. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇന്ധനവില ഒന്നര രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇരുട്ടടി പോലെ ഇന്ധന വിലയും തുടർച്ചയായി ഉയരുന്നത്.

   തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 91.99 രൂപയാണ് പെട്രോൾ വില. ഡീസലിന് 87.02 രൂപയും.

   കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികൾ നിർത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും മാറ്റമുണ്ടായി തുടങ്ങിയത്. മെയ് ഏഴ് വരെ വർധനവ് രേഖപ്പെടുത്തിയ ഇന്ധനവില മെയ് എട്ട്, ഒമ്പത് തീയതികളിൽ മാറ്റമില്ലാതെ തുടർന്നിരുന്നു.

   രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

   കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ-ഡീസൽ വില (ലിറ്ററിന്)

   ആലപ്പുഴ - 92.66 / 87.51
   എറണാകുളം- 92 / 86.89
   ഇടുക്കി - 93.28/ 88.05
   കണ്ണൂർ-  92.22 /  87.12
   കാസർഗോഡ് - 92.71/  87.58
   കൊല്ലം - 93.16/ 87.87
   കോട്ടയം- 92.34/ 87.21
   കോഴിക്കോട്- 92.26 /  86.73
   മലപ്പുറം-  92.34 / 87.24
   പാലക്കാട്- 92.68 / 87.53
   പത്തനംതിട്ട-  92.96/  87.80
   തൃശ്ശൂർ- 92.52/ 87.38
   തിരുവനന്തപുരം- 93.78/ 88.56
   വയനാട് - 93.22 / 88
   Published by:Asha Sulfiker
   First published:
   )}