നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel prices | പെട്രോൾ, ഡീസൽ വില റെക്കോർഡ് നിലയിൽ; തുടർച്ചയായ മൂന്നാം ദിവസവും കൂടി

    Fuel prices | പെട്രോൾ, ഡീസൽ വില റെക്കോർഡ് നിലയിൽ; തുടർച്ചയായ മൂന്നാം ദിവസവും കൂടി

    Petrol Diesel prices rise for the third consecutive day on October 29 | തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില റെക്കോർഡ് നിലവാരത്തിൽ

    പെട്രോൾ, ഡീസൽ വില

    പെട്രോൾ, ഡീസൽ വില

    • Share this:
      ഒക്‌ടോബർ 29 വെള്ളിയാഴ്ച തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്ത് പെട്രോൾ, ഡീസൽ നിരക്ക് 35 പൈസ ഉയർന്ന് യഥാക്രമം 108.64 രൂപയും 97.37 രൂപയുമായി.

      വിമാനക്കമ്പനികൾക്ക് ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ് അല്ലെങ്കിൽ ജെറ്റ് ഇന്ധനം) വിൽക്കുന്ന വിലയേക്കാൾ 37.52 ശതമാനം കൂടുതലാണ് ഇപ്പോൾ പെട്രോളിന്. ഡൽഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ, അതായതു ലിറ്ററിന് ഏകദേശം 79 രൂപയാണ്.

      മുംബൈയിൽ, പെട്രോൾ ലിറ്ററിന് 114.47 രൂപയ്ക്ക് ലഭിക്കും. 33 പൈസയാണ് ഇവിടെ കൂടിയിട്ടുള്ളത്. ഡീസൽ ഒരു ലിറ്ററിന് 37 പൈസ കൂടി 105.49 രൂപയായിട്ടുണ്ട്.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 105.43 രൂപയാണ്, അതായത് 30 പൈസ വർധിച്ചു. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 34 പൈസ വർധിച്ച് 101.25 രൂപയായിട്ടുണ്ട്.

      കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 109.12 രൂപയും ഡീസലിന് 100.49 രൂപയുമാണ്.

      ഭോപ്പാലിൽ പെട്രോളിന് 37 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയും വർധിച്ചു. 117.35 രൂപ പെട്രോളിനും 106.76 രൂപയും ഡീസലിനും വിലയുണ്ട്.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.



      രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 114.47 രൂപ
      ഡീസൽ - ലിറ്ററിന് 105.49 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 108.64 രൂപ
      ഡീസൽ - ലിറ്ററിന് 97.37 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 105.43 രൂപ
      ഡീസൽ - ലിറ്ററിന് 101.59 രൂപ

      4. കൊൽക്കത്ത

      പെട്രോൾ ലിറ്ററിന് 109.12 രൂപ
      ഡീസൽ - ലിറ്ററിന് 100.49 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 117.35 രൂപ
      ഡീസൽ - ലിറ്ററിന് 106.76 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 113.00 രൂപ
      ഡീസൽ - ലിറ്ററിന് 106.22 രൂപ

      7. ബംഗളൂരു

      പെട്രോൾ - ലിറ്ററിന് 112.43 രൂപ
      ഡീസൽ - ലിറ്ററിന് 103.35 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 104.65 രൂപ
      ഡീസൽ - ലിറ്ററിന് 97.24 രൂപ

      9. ലഖ്‌നൗ

      പെട്രോൾ ലിറ്ററിന് 105.56 രൂപ
      ഡീസൽ - ലിറ്ററിന് 97.83 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 105.48 രൂപ
      ഡീസൽ - ലിറ്ററിന് 105.16 രൂപ

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 110.89 രൂപ
      ഡീസൽ - ലിറ്ററിന് 104.61 രൂപ

      Summary: Petrol and diesel prices went up to yet another record level across the country on Friday. In Delhi, petrol costs Rs 108.64 a litre, up by 35 paise while the rate of diesel was Rs 97.02 per litre, also costlier by 35 paise
      Published by:user_57
      First published:
      )}