നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | ഒരു കുറവുമില്ല, പിന്നെയും കൂടി; രാജ്യത്ത് പെട്രോൾ ഡീസൽ വില കുതിക്കുന്നു

  Fuel price | ഒരു കുറവുമില്ല, പിന്നെയും കൂടി; രാജ്യത്ത് പെട്രോൾ ഡീസൽ വില കുതിക്കുന്നു

  ഇന്ധനവിലയിൽ പുതിയ റെക്കോർഡ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   രാജ്യത്തെ പെട്രോൾ, ഡീസൽ (Petrol, Diesel price) വില വെള്ളിയാഴ്ച വീണ്ടും ഉയർന്ന് റെക്കോർഡ് വില രേഖപ്പെടുത്തി. 35 പൈസ വീതം കൂടി, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 106.89 രൂപയും ഡീസൽ വില ലിറ്ററിന് 95.62 രൂപയുമായി.

   മുംബൈയിൽ പെട്രോൾ ലിറ്ററിന് 112.78 രൂപയ്ക്ക് വാങ്ങാം. ഇവിടെ പെട്രോൾ വില 34 പൈസയാണ് കൂടിയത്. ഡീസൽ ഒരു ലിറ്ററിന് 37 പൈസ ഉയർന്ന് 103.63 രൂപയുമായി.

   ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 31 പൈസ കൂടി 103.92 രൂപയാണ് വില. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 33 പൈസ ഉയർന്ന് 99.92 രൂപയായിരുന്നു.

   കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 107.44 രൂപയും, ഡീസലിന് 98.73 രൂപയുമാണ്.

   ഭോപ്പാലിൽ പെട്രോളിന് 115.54 രൂപയും ഡീസൽ ലിറ്ററിന് 104.89 രൂപയുമാണ് വില.

   ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

   രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 112.78 രൂപ
   ഡീസൽ - ലിറ്ററിന് 103.63 രൂപ

   2. ഡൽഹി

   പെട്രോൾ - ലിറ്ററിന് 106.89 രൂപ
   ഡീസൽ - ലിറ്ററിന് 95.62 രൂപ

   3. ചെന്നൈ

   പെട്രോൾ - ലിറ്ററിന് 103.92 രൂപ
   ഡീസൽ - ലിറ്ററിന് 99.92 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 107.44 രൂപ
   ഡീസൽ - ലിറ്ററിന് 98.73 രൂപ

   5. ഭോപ്പാൽ

   പെട്രോൾ - ലിറ്ററിന് 115.54 രൂപ
   ഡീസൽ - ലിറ്ററിന് 104.89 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ - ലിറ്ററിന് 111.18 രൂപ
   ഡീസൽ - ലിറ്ററിന് 104.32 രൂപ

   7. ബാംഗ്ലൂർ

   പെട്രോൾ - ലിറ്ററിന് 110.61 രൂപ
   ഡീസൽ - ലിറ്ററിന് 101.49 രൂപ

   8. ഗുവാഹത്തി

   പെട്രോൾ - ലിറ്ററിന് 102.87 രൂപ
   ഡീസൽ - ലിറ്ററിന് 95.39 രൂപ

   9. ലക്നൗ

   പെട്രോൾ - ലിറ്ററിന് 103.86 രൂപ
   ഡീസൽ - ലിറ്ററിന് 96.07 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ - ലിറ്ററിന് 103.78 രൂപ
   ഡീസൽ - ലിറ്ററിന് 103.27 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ - ലിറ്ററിന് 109.14 രൂപ
   ഡീസൽ - ലിറ്ററിന് 102.77 രൂപ

   Summary: Petrol and diesel prices rose again on Friday scaling yet another record high across the country. In Delhi, petrol costs Rs 106.89 a litre, costlier by 35 paise while the rate of diesel was Rs 95.62 per litre, up 35 paise as well. In Mumbai, petrol can be bought at Rs 112.78 per litre, now priced higher by 34 paise and diesel costs Rs 103.63 for one litre, expensive by 37 paise.
   Published by:user_57
   First published:
   )}