നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | കുതിച്ചു ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ പെട്രോൾ വില

  Petrol price | കുതിച്ചു ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ പെട്രോൾ വില

  Petrol Diesel prices take a breather after continuous surge for days | കേരളത്തിൽ ജില്ല തിരിച്ചുള്ള പെട്രോൾ വില അറിയാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഇന്ധന റീട്ടെയിലർമാരുടെ വില വിജ്ഞാപന പ്രകാരം പെട്രോളിന്റെ വില കഴിഞ്ഞ ദിവസം പുതിയ റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഡീസൽ തുടർച്ചയായ രണ്ടാം ദിവസവും വില ഒരേ നിലയിൽ തന്നെയാണ്.

   ജൂലൈ 5 ന് ഉണ്ടായ വർധന ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്കരികിൽ എത്തിച്ചു. ദേശീയ തലസ്ഥാനത്തെ പെട്രോൾ വില ലിറ്ററിന് 99.9 രൂപയായി ഉയർന്നിരുന്നു. ഡീസൽ ലിറ്ററിന് 89.4 രൂപയാണ് വിലയെന്ന് ഭാരത് പെട്രോളിയത്തിന്റെ വിലവിവര പട്ടിക സൂചിപ്പിക്കുന്നു.

   ഇന്ധനവില ഇതുവരെ ലിറ്ററിന് 100 രൂപയിലെത്തിയിട്ടില്ലാത്ത രണ്ട് മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നാണ് ഡൽഹി. മറ്റൊന്ന് കൊൽക്കത്തയും. ജൂലൈ 5 ലെ വർദ്ധനവിൽ കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 99.8 രൂപയായി. കൊൽക്കത്തയിൽ ഡീസലിന് വില ലിറ്ററിന് 92.31 രൂപയാണ്.

   പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിനെതിരെ പ്രതിഷേധിച്ച് കൊൽക്കത്തയിലെ ഇന്ധന റീട്ടെയിലർമാർ ജൂലൈ 7 ന് അര മണിക്കൂർ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് ട്രേഡ് ബോഡി ഉദ്യോഗസ്ഥർ അറിയിച്ചു. വില കുത്തനെ ഉയർന്നതും സംസ്ഥാനത്ത് ഇന്ധന വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി പശ്ചിമ ബംഗാൾ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രസൻജിത് സെൻ പറഞ്ഞു.

   പെട്രോളിനും ഡീസലിനും കേന്ദ്രം ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

   മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ വലിയ നഗരങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.

   മുംബൈയിൽ പെട്രോളിന് എക്കാലത്തെയും ഉയർന്ന നിരക്കായ ലിറ്ററിന് 105.9 രൂപയായിരുന്നു വില. മെയ് 29 ന് ലിറ്ററിന് 100 രൂപയിൽ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറി. മുംബൈയിൽ ഡീസൽ വില മാറ്റമില്ലാതെ തുടർന്നു.

   കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന അതേ വിലയ്ക്ക് ചെന്നൈയിൽ ഒരു ലിറ്റർ പെട്രോൾ വിറ്റു; 100.7 രൂപ. ചെന്നൈയിൽ ഡീസൽ വില 93.9 രൂപയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു.

   പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധനവില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.   കേരളത്തിലെ വിലവിവര പട്ടിക ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില:

   കണ്ണൂർ: ₹ 100.37 (₹ 100.23)

   കാസർഗോഡ്: ₹ 100.67 (₹ 100.78)

   കൊല്ലം: ₹ 101.40 (₹ 101.22)

   കോട്ടയം: ₹ 100.33 (₹ 100.49)

   കോഴിക്കോട്: ₹ 100.62 (₹ 100.46)

   മലപ്പുറം: ₹ 100.84 (₹ 100.49)

   പാലക്കാട്: ₹ 101.01 (₹ 101.05)

   പത്തനംതിട്ട: ₹ 100.87 (₹ 101.02)

   തൃശൂർ: ₹ 100.23 (₹ 100.70)

   തിരുവനന്തപുരം: ₹ 101.74 (₹ 101.84)

   വയനാട്: ₹ 101.33 (₹ 101.29)

   Summary: The price of petrol remained unchanged on July 6 after reaching a new record high on the previous day, according to a price notification by state-owned fuel retailers. The diesel price remained stable for the second consecutive day
   Published by:user_57
   First published:
   )}