നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ നാലാം ദിനവും പെട്രോൾ, ഡീസൽ വില വര്‍ധന

  Petrol Diesel Price | തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ നാലാം ദിനവും പെട്രോൾ, ഡീസൽ വില വര്‍ധന

  പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് ഇന്നത്തെ വില.

  News18

  News18

  • Share this:
   തിരുവനന്തപുരം/ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് ഇന്നത്തെ വില.

   രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന പുനരാരംഭിച്ചത്.

   Also Read ഓക്സിജൻ സിലിണ്ടറെന്ന പേരിൽ അഗ്നിശമന ഉപകരണങ്ങൾ പെയിന്റ് ചെയ്തു വിറ്റു; മൂന്നുപേർ അറസ്റ്റിൽ

   ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 32.98 രൂപയ്ക്കാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് 19.55 രൂപയാണ്.
   ഡീസലിന് സെൻട്രൽ എക്സൈസ് ഡ്യൂട്ടി 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും വിലയിൽ ഉൾപ്പെടുന്നു.

   പ്രധാന നഗരങ്ങളിലെ ഇന്ധന വില


   നഗരം പെട്രോൾ ഡീസൽ
   ഡൽഹി 90.99 81.42
   മുംബൈ 97.61 88.82
   ചെന്നൈ 93.15 86.65
   കൊൽക്കത്ത 91.41 84.57

   Also Read സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിന് കൂട്ടുനിന്നു: സുകുമാരന്‍ നായർക്കെതിരേ സി.പി.എം

   കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

   Also Read തെലുങ്ക് പിന്നണിഗായകൻ ജി ആനന്ദ് കോവിഡിനെ തുടർന്ന് അന്തരിച്ചു; കോവിഡിനു കീഴടങ്ങി നിരവധി താരങ്ങൾ

   അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്ത് എണ്ണവില നിശ്ചയിക്കുന്നത്. യു എസിൽ എണ്ണ ആവശ്യകത വർദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനാണ് സാദ്ധ്യത.

   English Summary: Petrol and diesel prices were raised for the fourth day in a row on Friday as state-owned fuel retailers resumed daily rate revision after 18 days long hiatus. Petrol price was increased by 28 paise per litre and diesel by 31 paise a litre, according to a price notification of state-owned fuel retailers. Petrol in the national capital now costs Rs 91.27 a litre and diesel comes for Rs 81.73 per litre. Rates have been increased across the country and vary from state to state depending on the local incidence of taxation (VAT).
   Published by:Aneesh Anirudhan
   First published:
   )}