നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് മുകളിൽ തന്നെ

  Petrol Diesel Price| ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് മുകളിൽ തന്നെ

  ആറു മാ​സ​ത്തി​നി​ടെ 58 ത​വ​ണ​യും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ആറു മാ​സ​ത്തി​നി​ടെ 58 ത​വ​ണ​യും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്.

   തി​രു​വ​ന​ന്ത​പു​രം പെ​ട്രോ​ളി​ന് 100.79 രൂ​പ​യും ഡീ​സ​ലി​ന് 95.74 രൂ​പ​യു​മാ​ണ് ഇന്നത്തെ വില. കൊച്ചിയിൽ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 99.03 രൂ​പ​യും ഡീ​സ​ലി​ന് 94.08 രൂ​പ​യു​മാ​ണ് പുതിയ ഇന്ധനവില.

   രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു. ഇന്നലെ സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിപ്പിച്ചിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡിഷ, ലഡാക്ക്, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.

   രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഡീസലിന്റെ വില രാജസ്ഥാനിലെ ശ്രീഗംരാഗനറിൽ ഈ മാസം ആദ്യം 100 കടന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മെയ് നാലുമുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില വർധനവ് പുനരാരംഭിച്ചത്. പെട്രോളിന് 7.71 രൂപയും ഡീസലിന് 7.87 രൂപയുമാണ് മെയ് നാലിന് ശേഷം മാത്രം വർധിച്ചത്.

   You may also like:ക്രിപ്‌റ്റോകറൻസിയിൽ 1400 രൂപ നിക്ഷേപിച്ച യുവാവ് ഒറ്റരാത്രി കൊണ്ട് ‘കോടീശ്വരനായി’, സാങ്കേതിക തകരാറെന്ന് വിശദീകരണം

   കഴിഞ്ഞ 6 വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ നികുതിയിൽ 300 ശതമാനമാണ് വർധനയുണ്ടായത്. 2014 ൽ 9.48 രൂപയായിരുന്ന കേന്ദ്രനികുതി ഇപ്പോൾ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി. ഒരു ലീറ്റർ പെട്രോളിന് ആവശ്യമായ അസംസ്കൃത എണ്ണ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ വാങ്ങുന്നത് ലിറ്ററിന് ശരാശരി 33.29 രൂപയ്ക്കാണ്. ഒരു ലീറ്റർ അസംസ്കൃത എണ്ണ സംസ്കരിച്ച് ഇന്ധനമാക്കാൻ ചെലവ് 7.46 രൂപ. പെട്രോൾ ഡീലർമാർക്കുള്ള കമ്മീഷൻ 3.45 രൂപ. ചരക്കു നീക്കത്തിന്റെ ചെലവ് ലീറ്ററിന് 19 പൈസ. കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത് ലീറ്ററിന് 1.40 രൂപയാണ്. എക്സൈസ് ഡ്യൂട്ടിയുടെ 40% സംസ്ഥാനങ്ങൾക്കു വീതം വച്ചു നൽകേണ്ടതുണ്ട്. അതിനാൽ എക്സൈസ് ഡ്യൂട്ടിയിൽ കാര്യമായ വർധന കേന്ദ്രം വരുത്താറില്ല.

   എക്സൈസ് ഡ്യൂട്ടിക്കു പകരം കേന്ദ്രം എപ്പോഴും വർധിപ്പിക്കാറുള്ളത് സ്പെഷൽ അഡീഷനൽ എക്സൈസ് ഡ്യൂട്ടിയാണ്. ഈ തുകയുടെ വിഹിതം സംസ്ഥാനങ്ങൾക്കു നൽകേണ്ടതില്ല. മുഴുവൻ കേന്ദ്രത്തിനാണ്. ഈ വകയിൽ ലിറ്ററിന് 11 രൂപയാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. സെസുകൾക്കായി മാത്രം 20.50 രൂപ പിടിക്കുന്നു. കേന്ദ്രം പിരിക്കുന്നത് 2 തരം സെസുകളാണ്. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 18 രൂപയും അഗ്രികൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസ് 2.50 രൂപയും.

   സംസ്ഥാനം ഈടാക്കുന്ന സെയിൽസ് ടാക്സ് 21.49 രൂപ. ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്സ് ഇനത്തിലും 22 പൈസ സെസ് ഇനത്തിലും അധികമായി സംസ്ഥാനത്തിന് ലഭിക്കും. ഇതിന് പുറമെ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽനിന്ന് 56 പൈസ സംസ്ഥാനങ്ങൾക്ക് ലഭിക്കും. കേരളത്തിൽ ഒരു മാസം ആകെ വിറ്റഴിക്കുന്നത് 42 കോടി ലിറ്റര്‍ ഇന്ധനമാണ്. ഇതിൽ 16 കോടി ലിറ്റർ പെട്രോളും 26 കോടി ലിറ്റർ ഡീസലും ഉൾപ്പെടുന്നു.
   Published by:Naseeba TC
   First published:
   )}