HOME » NEWS » Money » PETROL DIESEL PRICES TODAY PETROL AND DIESEL PRICES HIKED TODAY 7TH JULY

Petrol Diesel Prices Today | പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; കേരളത്തിൽ പെട്രോൾ വില 100 ന് മുകളിൽ തന്നെ

കൊച്ചിയിൽ പെട്രോളിന് 100 രൂപ 42 പൈസയും കോഴിക്കോട് 100 രൂപ 68 പൈസയുമായി.

News18 Malayalam | news18-malayalam
Updated: July 7, 2021, 7:13 AM IST
Petrol Diesel Prices Today | പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; കേരളത്തിൽ പെട്രോൾ വില 100 ന് മുകളിൽ തന്നെ
petrol diesel price
  • Share this:
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കേരളത്തിലെ പ്രധാന മൂന്ന് നഗരങ്ങളിൽ പെട്രോൾ വില നൂറിന് മുകളിലാണ്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണ്. പെട്രോളിന് 102 രൂപ 19 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 96 രൂപ 11 പൈസയാണ് തിരുവനന്തപുരത്തെ പുതുക്കിയ വില.

കൊച്ചിയിൽ പെട്രോളിന് 100 രൂപ 42 പൈസയും കോഴിക്കോട് 100 രൂപ 68 പൈസയുമായി. ഡീസൽ വില കൊച്ചിയിൽ 94 രൂപ 90 പൈസയും കോഴിക്കോട് 94 രൂപ 71 പൈസയുമായി.


കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജുലൈ അഞ്ചിന് സംസ്ഥാനത്ത് ലിറ്ററിന് 35 പൈസ കൂടിയതോടെ  എല്ലാ ജില്ലകളിലും പട്രോള്‍ വില ലിറ്ററിന്  നൂറ് കടന്നിരുന്നു. സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്.

You may also like:Auto| മാരുതി കാറുകൾക്ക് 54,000 രൂപ വരെ വിലക്കുറവ്; ഓഫർ ജൂലൈ 31 വരെ

രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാർ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കൂടാതെ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ കുറച്ച് പ്രദേശങ്ങളിലും പെട്രോൾ വില 100 കടന്നു. ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോളിന്റെ വില ലിറ്ററിന് 107.43 രൂപയാണ്. രാജ്യത്തു പെട്രോൾ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറിൽ ആണ്.

You may also like:ഇന്ധനവില കുതിക്കുമ്പോൾ സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ല; മാതൃകയായി കോട്ടയത്തെ പെട്രോൾ പമ്പ് ഉടമ

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എല്ലാ ദിവസവും പരിഷ്കരിക്കുകയും അതിനുശേഷം രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലിരുന്ന് എസ്എംഎസ് വഴി നിങ്ങളുടെ അടുത്തുള്ള പെട്രോൾ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾ അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പിയോടൊപ്പം സിറ്റി കോഡും നൽകി 9224992249 ലേക്ക് ഒരു സന്ദേശം അയച്ചാൽ ഇന്ധനവില എസ്എംഎസായി ലഭിക്കും. ഇന്ത്യൻ ഓയിലിന്റെ (ഐ‌ഒ‌സി‌എൽ) ഔദ്യോഗിക വെബ്‌സൈറ്റിൽ സിറ്റി കോഡ് ലഭ്യമാണ്. അതുപോലെ, ബിപി‌സി‌എൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പി ടൈപ്പുചെയ്ത് 9223112222 ലേക്ക് SMS അയയ്ക്കാം. എച്ച്പി‌സി‌എൽ ഉപഭോക്താക്കൾക്ക് 9222201122 ലേക്ക് എച്ച്പിപ്രൈസ് ടൈപ്പുചെയ്ത് എസ്എംഎസ് അയച്ചാലും അതത് ദിവസത്തെ ഇന്ധനവിലയുടെ വിശദാംശങ്ങൾ ലഭ്യമാകും.
Published by: Naseeba TC
First published: July 7, 2021, 7:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories