HOME » NEWS » Money » PETROL DIESEL PRICES TODAY PETROL DIESEL PRICES TOUCH NEW HIGHS

Petrol Diesel Prices Today | പെട്രോൾ വില ഇന്നും കൂട്ടി; ഡീസലും നൂറിലേക്ക്

പെട്രോൾ വില നൂറ് കടന്നതിന് പിന്നാലെ ഡീസൽ വിലയും നൂറിലേക്ക് കുതിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: July 8, 2021, 6:46 AM IST
Petrol Diesel Prices Today | പെട്രോൾ വില ഇന്നും കൂട്ടി; ഡീസലും നൂറിലേക്ക്
petrol diesel price
  • Share this:
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിപ്പിച്ചത്. കേരളത്തിൽ പെട്രോൾ വില നൂറ് കടന്നതിന് പിന്നാലെ ഡീസൽ വിലയും നൂറിലേക്ക് കുതിക്കുകയാണ്.

പുതുക്കിയ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 102 രൂപ 54 പൈസയാണ്. ഡീസൽ ലിറ്ററിന് 96 രൂപ 21 പൈസയുമായി ഉയർന്നു. കൊച്ചിയിൽ പെട്രോൾ 100 രൂപ 77പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 101 രൂപ 03 പൈസയായി. ഡീസൽ വില 94 രൂപ 81 പൈസയുമായും വർധിച്ചു.


ഇന്നലേയും പെട്രോൾ ഡീസൽ വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്. ജുലൈ അഞ്ചിനാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നത്. അന്ന് ലിറ്ററിന് 35 പൈസയായിരുന്നു കൂടിയത്. സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്.

You may also like:പെന്റഗൺ മൈക്രോസോഫ്റ്റുമായുള്ള കരാർ റദ്ദാക്കി; ജെഫ് ബെസോസിന്റെ സമ്പാദ്യത്തിൽ റെക്കോർഡ് വർദ്ധനവ്

രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാർ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കൂടാതെ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ കുറച്ച് പ്രദേശങ്ങളിലും പെട്രോൾ വില 100 കടന്നു. രാജ്യത്തു പെട്രോൾ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറിൽ ആണ്.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എല്ലാ ദിവസവും പരിഷ്കരിക്കുകയും അതിനുശേഷം രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലിരുന്ന് എസ്എംഎസ് വഴി നിങ്ങളുടെ അടുത്തുള്ള പെട്രോൾ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾ അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പിയോടൊപ്പം സിറ്റി കോഡും നൽകി 9224992249 ലേക്ക് ഒരു സന്ദേശം അയച്ചാൽ ഇന്ധനവില എസ്എംഎസായി ലഭിക്കും. ഇന്ത്യൻ ഓയിലിന്റെ (ഐ‌ഒ‌സി‌എൽ) ഔദ്യോഗിക വെബ്‌സൈറ്റിൽ സിറ്റി കോഡ് ലഭ്യമാണ്. അതുപോലെ, ബിപി‌സി‌എൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പി ടൈപ്പുചെയ്ത് 9223112222 ലേക്ക് SMS അയയ്ക്കാം. എച്ച്പി‌സി‌എൽ ഉപഭോക്താക്കൾക്ക് 9222201122 ലേക്ക് എച്ച്പിപ്രൈസ് ടൈപ്പുചെയ്ത് എസ്എംഎസ് അയച്ചാലും അതത് ദിവസത്തെ ഇന്ധനവിലയുടെ വിശദാംശങ്ങൾ ലഭ്യമാകും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിക്കുന്നതാണ് പെട്രോള്‍ വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കാൻ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്.
Published by: Naseeba TC
First published: July 8, 2021, 6:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories