നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഡിസംബർ ഒന്നിന് ഒരു ലിറ്റർ ഡീസലിന്റെ വില എത്ര?; ഇന്നത്തെ നിരക്കുകൾ അറിയാം

  Petrol Diesel Price| ഡിസംബർ ഒന്നിന് ഒരു ലിറ്റർ ഡീസലിന്റെ വില എത്ര?; ഇന്നത്തെ നിരക്കുകൾ അറിയാം

  നവംബർ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വന്നത്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില (Crude Oil Price) കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപന വില കുറയ്ക്കാതെ പൊതുമേഖലാ എണ്ണ കമ്പനികൾ. നേരത്തെ പെട്രോളിന്റെ എക്സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയിൽ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം ഇന്ധന വിലയിൽ (Fuel Price) യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. കഴിഞ്ഞ ദിവസം കോവിഡ് ഒമൈക്രോൺ (Omricon) ഭീതിയെ തുടർന്ന് ക്രൂഡ് ഓയിൽ വില 82 ഡോളറിൽ നിന്ന് 72 ഡോളറിലേക്ക് താഴ്ന്നിരുന്നു.

   നവംബർ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വന്നത്. ഇന്ന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയാണ്. ഡീസലിന് 94.14 രൂപയാണ് വില. മുംബൈയിൽ 109.98 രൂപയാണ് പെട്രോളിന്. ഡീസലിന് 94.14 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയാണ് വില. ഡീസൽ വില ലിറ്ററിന് 93.47 രൂപയുമാണ്.

   രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് ദിവസവും വില വർധിക്കുന്നതെന്നാണ് സർക്കാർ ആവർത്തിക്കുമ്പോഴും രാജ്യാന്തര വിപണിയിലെ നിലവിലെ വില കുറവ് രാജ്യത്ത് പ്രതിഫലിക്കുന്നില്ല. സംസ്ഥാനത്ത് എക്സൈസ് തീരുവ കുറഞ്ഞ ഘട്ടത്തിൽ മൂല്യവർധിത നികുതി (VAT) കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. എക്സൈസ് തീരുവ കേന്ദ്രം കുറയ്ക്കുമ്പോൾ ആനുപാതികമായ കുറവ് സംസ്ഥാനത്തിന്റെ മൂല്യവർധിത നികുതിയിലും ഉണ്ടാകുന്നുണ്ടെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്.

   ഉൽപ്പാദനം നിയന്ത്രിച്ച് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴാതെ നിലനിർത്തിയ ഒപെക് രാജ്യങ്ങൾക്ക് വൻ തിരിച്ചടിയാണ് പുതിയ കോവിഡ് ഭീതി ഉണ്ടാക്കിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വില നവംബർ 10 ന് 85.40 ഡോളറായിരുന്നു. പിന്നീട് ഏറ്റക്കുറച്ചിലുണ്ടായി. നവംബർ 19 ന് 78 ഡോളറിലേക്ക് താഴ്ന്ന ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് ബാരലിന് 82 ഡോളർ എന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ഭീതി ഉയർന്നതോടെ ബാരലിന്റെ വില കുത്തനെ താഴ്ന്നു. 82.20 ഡോളർ എന്ന നിലയിൽ നിന്ന് 72.67 ഡോളറിലേക്കാണ് ഒരു ബാരലിന്റെ വില കുറഞ്ഞത്. ഇന്ന് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ 67.58 ഡോളറിനാണ് വ്യപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് 70.57 ഡോളറാണ്.

   രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്ത ഇന്ധന വില

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ - ലിറ്ററിന് 103.97 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ - ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോൾ - ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   എണ്ണ - ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബെംഗളൂരു

   പെട്രോൾ - ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ - ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ - ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ - ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ - ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ

   Also Read- LPG Price| പാചക വാതകത്തിന് പൊള്ളും വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു
   Published by:Rajesh V
   First published:
   )}