HOME » NEWS » Money » PETROL DIESEL PRICES TOUCH AN ALL TIME HIGH IN INDIA

Petrol, Diesel price | പെട്രോൾ, ഡീസൽ നിരക്ക് എക്കാലത്തെയും ഉയർന്ന വിലയിൽ; പുതിയ നിരക്കുകൾ അറിയാം

രാജ്യത്തെ പെട്രോൾ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കേരളത്തിൽ ജില്ല തിരിച്ചുള്ള നിരക്ക് ഇതാ

News18 Malayalam | news18-malayalam
Updated: June 4, 2021, 11:12 AM IST
Petrol, Diesel price | പെട്രോൾ, ഡീസൽ നിരക്ക് എക്കാലത്തെയും ഉയർന്ന വിലയിൽ; പുതിയ നിരക്കുകൾ അറിയാം
petrol diesel price
  • Share this:
രാജ്യത്തെ പെട്രോൾ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. എണ്ണക്കമ്പനികൾ വില പുതുക്കിയതോടു കൂടി വെള്ളിയാഴ്ച പെട്രോൾ വില 27 പൈസയും ഡീസൽ വില 28 പൈസയോളവും ഉയർന്നു.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയർന്നതിനാനുപാതികമായാണ് എണ്ണവിലയിൽ വർദ്ധനവുണ്ടായത്. ഡൽഹിയിൽ പെട്രോളിന് 94.76 രൂപയും ഡീസലിന് 85.66 രൂപയുമാണ് പുതിയ നിരക്ക്.

നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും ഉയർന്ന വില. ഇവിടെ പെട്രോൾ 100.98 രൂപയും ഡീസൽ 92.99 രൂപയുമായി വർധിച്ചു.

ജില്ലകളിൽ 94 രൂപയിൽ കുറഞ്ഞ് ഒരു ലിറ്റർ പെട്രോൾ കിട്ടാനില്ല. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് ഇവിടെ 105.28 രൂപയാണ് വില.

പ്രമുഖ നഗരങ്ങളിൽ ഡീസൽ വില 90 രൂപയ്ക്കു മുകളിലാണ്. കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഉയരുന്ന ഇന്ധന വിലയെ വിദഗ്ധർ ആശങ്കയോടെയാണ് കാണുന്നത്. രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനെ ഇത് മന്ദഗതിയിലാക്കുമോ എന്നാണ് ഇവർ പ്രകടിപ്പിക്കുന്ന ആശങ്ക.

കേരളത്തിലെ ജില്ലകളിലെ പെട്രോൾ വില ചുവടെ ചേർക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ നിരക്ക്.

ആലപ്പുഴ : ₹ 95.64 (₹ 95.54)

എറണാകുളം : ₹ 94.86 (₹ 94.69)

ഇടുക്കി : ₹ 96.24 (₹ 95.90)

കണ്ണൂർ : ₹ 95.18 (₹ 94.95)

കാസർഗോഡ് : ₹ 95.67 ₹ 95.92

കൊല്ലം : ₹ 96.12 (₹ 95.59)

കോട്ടയം : ₹ 95.21 (₹ 95.31)

കോഴിക്കോട് : ₹ 95.17 (₹ 95.23)

മലപ്പുറം : ₹ 95.30 (₹ 95.60)

പാലക്കാട് : ₹ 96 (₹ 96.05)

പത്തനംതിട്ട : ₹ 95.93 (₹ 95.66)

തൃശൂർ : ₹ 95.48 (₹ 95.43)

തിരുവനന്തപുരം : ₹ 96.47 (₹ 96.61)

വയനാട് : ₹ 96.18 (₹ 96.03)

ഈടാക്കുന്ന നികുതി ഇനത്തിന്റെ തോതാണ് എണ്ണ വില ഉയർന്ന നിലയിൽ തന്നെ പലയിടങ്ങളിലും നിലനിൽക്കാൻ കാരണമാവുന്നത്. ലോകത്തിൽ തന്നെ ഇന്ധനത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യയാണ്.
Published by: user_57
First published: June 4, 2021, 11:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories