• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel Price| ഇന്ധന നികുതി കുറച്ചതിനു പിന്നാലെ രാജ്യത്തെ പെട്രോൾ, ഡീസൽ വില എത്ര കുറഞ്ഞു? ഇന്നത്തെ വില അറിയാം

Petrol, Diesel Price| ഇന്ധന നികുതി കുറച്ചതിനു പിന്നാലെ രാജ്യത്തെ പെട്രോൾ, ഡീസൽ വില എത്ര കുറഞ്ഞു? ഇന്നത്തെ വില അറിയാം

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതിയിൽ കുറവുവരുത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ധനനികുതി കുറച്ച് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ രാജ്യത്തെ പെട്രോൾ, ഡീസൽ വില ((Petrol, Diesel Price) മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയിൽ കുറവുവരുത്തിയത്.

    ഇതിനു പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതിയിൽ കുറവുവരുത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതിഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിൽ നികുതി കുറച്ചതോടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയുമാണ് ലിറ്ററിന് കുറയുക.

    ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും ഡീസലിന് 86.97 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില. എക്സൈസ് തീരുവ കുറച്ചെങ്കിലും നാല് മെട്രോ നഗരങ്ങളിലും വിവിധ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഇതുവരെ വാറ്റ് നികുതി കുറച്ചത്.

    ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കൊൽക്കത്തയിൽ 104.67 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 89.79 രൂപയും.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 103.97 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോള് - ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    Also Read-Fuel Price| പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു; പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 94.58 രൂപ
    ഡീസൽ - ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസലിന് - 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ - ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:Naseeba TC
    First published: